മലയാളിയുടെ ഹ്യൂമർ സെൻസ് പൊളിയാണ് സമ്മയിച്ച്, സംഘിത്തരത്തോട് വേണ്ട, അപകടമാണ്!

ട്രോളുകൾ ഇറക്കി ആ ക്രിമിനലുകൾക്ക് ഫാൻസിനെ ഉണ്ടാക്കരുതേ🙏
#SocialMedia

_ അമ്മു ദീപ

സംഘികളെ-സംഘിത്തരങ്ങളെ ട്രോളി തമാശയുണ്ടാക്കുന്ന പരിപാടി നമ്മൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ട്രോളി ട്രോളി ട്രോളി ട്രോളിന്റെ അവസാനം നമുക്കവരോട് സ്നേഹം തോന്നും. ഒന്നുമല്ലെങ്കിലും നമ്മളെ കുറേ ചിരിപ്പിച്ചതല്ലേ ? കുമ്മനം മിസോറാമിലേയ്ക്ക് പോയപ്പോൾ നമുക്കുണ്ടായ ശൂന്യത ഒരു ദൈനംദിന കൊമേഡിയനെ നഷ്ടപ്പെട്ടതിന്‍റെയാണ്. ടെൻഷൻ വരുമ്പോൾ രമേശ്‌ ചെന്നിത്തലയുടെ മുഖമോർമ്മിച്ച് റിലീഫ് നേടുമ്പോൾ ഉള്ളിന്‍റെയുള്ളിൽ അയാൾ സമ്മതനാവുകയാണ്.

കൊടിയകുറ്റകൃത്യങ്ങളെ തമാശ കൊണ്ട് നേരിടുന്നത് വലിയ അപകടം ചെയ്യും. സിനിമാസെറ്റ് തകർത്ത സംഭവം അങ്ങുത്തരേന്ത്യയിലല്ല കേരളത്തിലാണ് സംഭവിച്ചിരിക്കുന്നത്. ഇതൊരു സൂചനയാണ്‌, ടെസ്റ്റ്‌ ഡോസ്. പഴേ സുമേഷും രതീഷുമൊക്കെത്തന്നെയാണ് പ്രതികൾ. ട്രോളുകൾ ഇറക്കി ആ ക്രിമിനലുകൾക്ക് ഫാൻസിനെ ഉണ്ടാക്കരുതേ🙏. മലയാളിയുടെ ഹ്യൂമർ സെൻസ് പൊളിയാണ് കിടുവാണ് സമ്മയിച്ച്. സംഘിത്തരത്തോട് വേണ്ട. അപകടമാണ്. ജാഗ്രത.

Click Here