അർപ്പുത അമ്മാളും ബീയുമ്മയും


നാസർ മാലിക്

മുപ്പത്തൊന്ന് വർഷം അലഞ്ഞു പേരറിവാളന്റെ അമ്മ നീതിക്കായി, ഒരു വ്യാഴവട്ട കാലത്തിന് അപ്പുറം 18 വയസ്സ് തികയും മുൻപ് കർണാടകയിലെ സംഘി സർക്കാർ അറസ്റ്റ് ചെയ്ത് കൊണ്ട് പോയതാണ് ബീയുമ്മയുടെ മകൻ സക്കരിയയെ. അതിന് ശേഷം അവിടെ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരും സംഘികളെ പോലെ തന്നെയാണ് സക്കരിയയോട് പെരുമാറിയത്. ഇന്നും ബീയുമ്മ കാത്തിരിപ്പാണ് തന്റെ ശേഷിക്കുന്ന മകന് വേണ്ടി.

“ഈ ഫോട്ടോ”യിൽ കാണുന്ന മുത്തം നൽകുന്ന ബീയുമ്മയുടെയും അത് വാങ്ങുന്ന സക്കരിയയുടെ അവസ്ഥ ഏതെന്ന് കൂടി പറയാം, സക്കരിയുടെ സഹോദരൻ ഗൾഫിൽ നിന്ന് മരണപ്പെട്ടപ്പോൾ അവസാനമായി കാണാൻ സക്കരിയക്ക് കിട്ടിയ പരോൾ കഴിഞ്ഞു പോവുന്ന നേരമുള്ള രംഗമാണിത്.

ആർക്കോ മൊബൈലിൽ ജോലിക്കിടയിൽ റീചാർജ് ചെയ്തു കൊടുത്തു എന്നതാണ് സക്കരിയക്ക് എതിരായ കുറ്റം. അവർ വരെ കുറ്റക്കാർ ആണോ എന്നത് ഇതുവരെ തെളിഞ്ഞില്ല. അത് തന്നെ വിചാരണാ കോടതിയിൽ പൊളിഞ്ഞടങ്ങി. എന്നാൽ കേസ് വിധി വരാതെ കുറ്റാരോപിതർ പുറത്ത് വരില്ല എന്ന നിയമ സാങ്കേതിക തടസ്സമുള്ളത് കൊണ്ട് മാത്രം ജയിലിൽ കഴിയുന്നു. ഇതാണ് വിശാല മതേതര ഇന്ത്യയിലെ മുസ്‌ലിങ്ങളോടുള്ള നീതി.

മുസ്‌ലിം പെൺകുട്ടികളെ വേദിയിൽ നിന്ന് ഇറക്കി വിടാൻ കാണിക്കുന്ന ശൗര്യം ഒ‌ക്കെ ബീയുമ്മ എന്ന ഉമ്മയുടെ കാര്യത്തിൽ കാണിക്കാൻ ഒരു സമുദായ നേതാക്കളും കാണില്ല അവിടെ ലജ്ജയാണ് വിഷയം.

അവിടെ ഞാൻ ഖലീഫയായ കാലത്ത് ഇമാം അലി ചെയ്ത കാര്യം ഓർക്കുന്നു…

നടന്ന് പോവുന്ന വഴിക്ക് പൊട്ടികരയുന്ന ഒരു സ്‌ത്രീയോട് അങ്ങോട്ട് പോയി ചോദിച്ചു,

എന്തിനാണ് നിങ്ങൾ ഇങ്ങനെ കരയുന്നത് ?

ഇങ്ങനെ കരയാൻ നിങ്ങക്ക് ലജ്ജ ഇല്ലെ എന്നല്ല ചോദിച്ചത്

പേരറിവാളന്റെ മാതാവ്, സക്കരിയയുടെ ഉമ്മ ബീയുമ്മ 💚

സ്വന്തം മക്കളെ നഷ്ടമാവുന്ന ഉമ്മമാരെ വേദന തിരിച്ചറിയാത്ത സമൂഹം അവരും കൂടി നാളെ ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും, അവിടെ ലജ്ജിച്ചു നിൽക്കേണ്ടി വരും, അങ്ങിനെ ലജ്ജിച്ചു നിൽക്കാതെ ഇരിക്കാൻ ആയിരുന്നു ഇമാം അലി ആ സ്‌ത്രീയോട് പോയി ഇങ്ങനെ ചോദിച്ചത്.

എന്തിനാണ് നിങ്ങൾ ഇങ്ങനെ കരയുന്നത് ?

സക്കരിയക്ക് ഒപ്പം ജയിലിൽ കഴിഞ്ഞിരുന്ന, ആരോഗ്യംകൊണ്ട് പരവശനാണെങ്കിലും ഈമാൻ കൊണ്ട് ഊർജ്ജസ്വലനായ മഅദനി ഉസ്‌താദ്‌ ആണ് ഇന്ന് സക്കരിയയുടെ കേസും നടത്തുന്നത്.
_ നാസർ മാലിക്

Follow | Facebook | Instagram Telegram | Twitter