കെ ടി ജലീല്‍, ഉമറുബ്‌നു അബ്ദുൽ അസീസിനെ ഉദ്ദരിച്ചും തോന്ന്യാസത്തെ ന്യായീകരിക്കും

നിർണിത യോഗ്യത ഇല്ലാത്തവർക്ക് അപേക്ഷ പോലും നൽകാൻ സാധിക്കാത്ത തരത്തിലാണ് പി എസ് എസി ഉൾപ്പടെയുള്ള നിയമന സംവിധാനങ്ങളുടെ രീതി. അപ്പോഴാണ് മന്ത്രി കെ ടി ജലീലിന്‍റെ വകുപ്പിൽ യോഗ്യത ഇല്ലാത്തവരെ അഭിമുഖത്തിന് ക്ഷണിക്കുന്നത്. അത് എന്തിനായിരുന്നു എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ജലീലിന് മറുപടി ഇല്ല. ആ നിയമന രീതിയിൽ അപാകതയുണ്ട് എന്ന് വ്യക്തം.

സ്വജനപക്ഷപാതവും എതിരാളികളോടുള്ള പകപോക്കലുമാണ് മന്ത്രി കെ ടി ജലീലിന്‍റെ രാഷ്ട്രീയ നിലനിൽപ്പിനായുള്ള പ്രവർത്തന രീതിയെന്ന് ആർക്കും പെട്ടന്നു മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്. അതൊക്കെ നന്നായി അറിയാമെന്നിരിക്കെ ജലീലിന്‍റെ അധികാര ദുർവിനിയോഗത്തോട് പ്രതികരിക്കാൻ പലരും മടി കാണിക്കുന്നു. അത് കെ ടി ജലീലിന്‍റെ മിടുക്കാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ഒരു ഗുണവും ലഭിക്കാത്തവരെ മാത്രമല്ല ദോഷം വന്നിട്ടുള്ളവരെ കൂടി മൗനികളാക്കാൻ സാധിക്കുന്ന വഴക്കവും തഴക്കവും അദ്ദേഹത്തിനുണ്ട്. അക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു.

ചിലപ്പോൾ സാക്ഷാൽ ഉമറുബ്‌നു അബ്ദുൽ അസീസിനെ ഉദ്ദരിച്ചും ഈ തോന്ന്യാസത്തെ ന്യായീകരിക്കാൻ അദ്ദേഹത്തിന് സാധിക്കും. മിടുക്കാണത്, സമ്മതിച്ചു കൊടുക്കണം.


_ അമീന്‍ ഹസ്സന്‍
#FbToday

Leave a Reply