പിണറായി പോലീസിന്റെ മൈക്കിൽ ആർ.എസ്.എസ് നേതാവ് ഗർജ്ജിക്കുന്നു

പിണറായി വിജയന്റെ മൈതാന പ്രസംഗങ്ങൾ കേട്ട് ‘വൗ, എന്തൊരു നിലപാട്’ എന്ന് കോൾമയിർ കൊള്ളുന്ന ഭക്തജനങ്ങൾക്ക് ശബരിമലയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്നത് കൂടി മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്.

സുപ്രീം കോടതി വിധി വന്നിട്ട് ദിവസങ്ങളെത്രയായി, ഒരു യുവതിയും പുറപ്പെട്ടു പോകാഞ്ഞിട്ടാണോ ഇതുവരെ ശബരിമലയിൽ പ്രവേശിക്കാൻ കഴിയാതിരുന്നത് ? ‘നമുക്കൊന്ന് പോയാലോ’ എന്ന് വാട്സ്ആപ് ഗ്രൂപ്പിൽ തമാശ പറഞ്ഞ പെൺകുട്ടികളെ വരെ മയത്തിൽ വിളിച്ച് ‘അരുത്, അവിവേകം കാണിക്കരുത്’ എന്ന് അഭ്യർത്ഥനയായും ഭീഷണിയായും വിലക്കുന്ന തിരക്കിലാണ്‌ പിണറായിയുടെ സ്വന്തം പോലീസ്.

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് വിശ്വസിച്ച് മലചവിട്ടാൻ പുറപ്പെടുന്ന പെണ്ണത്തമുള്ള ഉശിരത്തികളെ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാണ് വിലക്കുന്നത്! സന്നിധാനത്ത് പിണറായി പോലീസിന്റെ മൈക്ക് പിടിച്ചുവാങ്ങിയാണ് ക്ളീൻ ഷേവ് ചെയ്ത ആർ.എസ്.എസ് നേതാവ് ഗർജിക്കുന്നത്.

അപ്പോഴും നമ്മുടെ പാർട്ടി സെക്രട്ടറി, സോറി ആഭ്യന്തര – മുഖ്യമന്ത്രി മൈതാനങ്ങളും വേദികളും തോറും നടന്ന് ‘നിലപാട്’ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭക്തജനങ്ങൾ കയ്യടിച്ചു കൊണ്ടിരിക്കുകയാണ്. ലേശം ഉളുപ്പ് ? !

_ മുഹമ്മദ് ഷാഫി
#FbToday

Leave a Reply