നിങ്ങൾ ഇന്ത്യക്കാരാണോ എന്ന ചോദ്യം കേട്ടവര്‍, തിരിച്ചറിയൽ രേഖ ഇല്ലാത്തവര്‍

റേഷൻ കാർഡോ വോട്ടർ പട്ടികയിൽ പേരോ സ്വന്തമായി ഭൂമിയോ ഒന്നും ഇല്ലാത്ത ആയിരത്തോളം ദളിത് ആദിവാസി കുടുംബങ്ങളുണ്ട് പത്തനംതിട്ടയിലെ ചെങ്ങറയിൽ.

നിങ്ങൾ ഇന്ത്യക്കാര് തന്നെയാണോ എന്ന ചോദ്യം രണ്ടായിരത്തി പതിനാറിന് മുൻപേ കയ്യിൽ ഒരു തിരിച്ചറിയൽ രേഖയും ഇല്ലാത്ത അവർ കേട്ടു കഴിഞ്ഞു. എന്നും ഒപ്പു വക്കുന്ന ഹാജർ ബുക്കിൽ അല്ലാതെ മറ്റൊരു സ്ഥലത്തും അവരുടെ പേരില്ല. ശൗചാലയങ്ങളില്ലാതെ, ജീവൻ നിലനിർത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ, കുട്ടികൾക്ക് പഠിക്കാനും വളരാനുമുള്ള ചുറ്റുപാടില്ലാതെ, പലപ്പോഴും കപ്പയില പറിച്ച് പുഴുങ്ങി തിന്ന് പതിമൂന്ന് വർഷത്തോളമായി ആ ജനത അങ്ങനെ തന്നെ നിലനിൽക്കുകയാണ്.

NRC നടപ്പിലായാൽ അവരുടെയൊക്കെ അവസ്ഥ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് ഭീകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഗവൺമെന്റ് എടുക്കുന്ന പലതരം പോളിസികളുടെ ഏറ്റവും കൊടിയ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന എന്റെ സഹോദരങ്ങളെ ഓർത്താണ് ഞാൻ ഏറ്റവും വേദനിക്കുന്നത്.
_ അലീന ആകാശമിഠായി

Leave a Reply