സ്വാതന്ത്ര്യ സമരകാലത്ത് നീട്ടിവച്ച ഹിന്ദുത്വ പദ്ധതിയുടെ തുടർനീക്കം

ഇന്ത്യയിൽ സായുധ സമരത്തിലൂടെയും ബോംബ് സ്ഥോടനങ്ങളിലൂടെയും ആദ്യം അധികാരം പിടിക്കാൻ ശ്രമിച്ചത് ബ്രാഹ്മണരാണ്. പിൽക്കാലത്ത് രാഷ്ടീയം തന്നെ ഹിന്ദുത്വ എന്ന വലിയ പുതപ്പിനുള്ളിലേക്ക് മാറിയതോടെ ബ്രാഹ്മണേതരരെയും സഖ്യകക്ഷികളായി അവർക്ക് ലഭിച്ചു. എങ്കിലും മുൻകാലത്ത് കരുതിയതു പോലെ അവർക്കത് ആഗ്രഹിച്ചതു പോലെ മുന്നോട്ടു കൊണ്ടു പോകാനായില്ല. എങ്കിലും വിവിധ മൃദു സംഘികളിലൂടെ അവരത് ദീർഘകാലം ആസ്വദിച്ചു.

പക്ഷേ, അത് കുറച്ചു കൂടെ വിശാലമാക്കാൻ അവർ ആഗ്രഹിക്കുന്നു. അധികാരത്തിൽ തങ്ങളെപ്പോലല്ലാത്തവരുടെ സാന്നിദ്ധ്യവും നേരിടേണ്ടി വരുന്ന കനത്ത പ്രതിസന്ധിയും അവരെ വിളറി പിടിപ്പിക്കുന്നു. അവർ വീണ്ടും അധികാരം പിടിക്കാനൊരുങ്ങുകയാണ്. സ്വാതന്ത്ര്യ സമര കാലത്ത് നീട്ടിവച്ച ആ ഹിന്ദുത്വ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. സൂക്ഷിക്കുക ഇത് മാറ്റി വച്ച ഒരു രാഷ്ട്രീയ പദ്ധതിയുടെ തുടർനീക്കമാണ്.
_ ബി എസ് ബാബുരാജ്

Leave a Reply