മാർക്സിൽ നിന്നല്ല, ഗോൾവാൾക്കറിൽ നിന്നും രാഷ്ട്രീയം പഠിച്ചവർ

മതം ഉപേക്ഷിച്ചു വരാനാണ് ബി.ജെ.പിക്കാർ പറയുന്നത്, അവർക്ക് അതല്ലാതെ മുസ്‌ലിങ്ങളോട് എന്തെങ്കിലും പ്രശ്നമുണ്ടോ ? എന്റെ അറിവിലില്ല. പിന്നെ ഹിന്ദുക്കളെ പ്രകോപിപ്പിക്കണ്ട എന്ന് കരുതുന്ന യുക്തിവാദ കമ്മ്യൂണിസ്റ്റുകൾക്കും മറ്റു പ്രശ്നമൊന്നുമില്ല. സി.പി.എം മുതൽ ആർ.എം.പി.ഐ, എം.എൽ സഖാക്കളും മുസ്‌ലിങ്ങളോട് പറയുന്നത് മതം ഉപേക്ഷിച്ചു വരാനാണ്. സത്യത്തിൽ എല്ലാവരും യുക്തിവാദികളും മതരഹിതരുമായാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യയിലുള്ളു എന്നു കരുതുന്ന ഇത്തരക്കാരെ നിഷ്കളങ്കരെന്ന് പറയുന്നതിനേക്കാൾ സംഘികളെന്നു പറയുന്നതാണ് ശരി. മാർക്സിൽ നിന്നല്ല ഇവർ ഗോൾവാൾക്കറിൽ നിന്നാണ് രാഷ്ട്രീയം പഠിക്കുന്നത്.
_ ബി എസ് ബാബുരാജ്

Leave a Reply