ഈ ഭരണഘടന ഉപയോഗിച്ചാണ് ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതും

കഴിഞ്ഞ 72 വർഷത്തെ ഇന്ത്യൻ പാർലമെന്‍ററി ജനാധിപത്യം സമുഹത്തിൽ നിലനിൽക്കുന്ന മനുഷ്യവിരുദ്ധമായ ജാതിഘടനയെ തെല്ലും ഉലച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. ഉപരിതലത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അതും മനുവാദികൾക്ക് ഗുണകരമായ വിധത്തിൽ മാത്രം.

ജാതിഘടന അടിസ്ഥാനപരമായി ജനാധിപത്യത്തിന് വിരുദ്ധമായ ഫാഷിസ്റ്റ് ഘടനയാണ്. ഏറ്റവും പിന്തിരിപ്പനായ വേദകാലത്തോളം പഴക്കമുള്ള സാമൂഹിക സംഘടനാ രൂപമായ ജാതിയെ നശിപ്പിക്കുവാൻ ഇന്ത്യൻ ജനാധിപത്യ സമ്പ്രദായത്തിനോ കീഴാളന്റെ വിമോചന ഗ്രന്ഥമെന്ന് കൊട്ടിഘോഷിക്കുന്ന ഭരണഘടനക്കോ സാധിച്ചിട്ടില്ല എന്നു മാത്രമല്ല, ഈ ഭരണഘടന ഉപയോഗിച്ചുകൊണ്ടുതന്നെ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കാൻ ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് കഴിയുന്നുണ്ട് എന്നുള്ള വസ്തുതയും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ആര്യ ബ്രാഹ്മണ മൂല്യങ്ങളിലധിഷ്ടിതമായ ജാതി ജന്മിത്വ ബന്ധങ്ങളും ദല്ലാൾ മുതലാളിത്ത വ്യവസ്ഥയും നശിപ്പിക്കുന്നതിലൂടെയാണ് ബ്രാഹ്മണ ഹിന്ദുത്വ ഫാസിസത്തെ ഇന്ത്യൻ മണ്ണിൽ കുഴിച്ചുമൂടാൻ കഴിയൂ. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ മേൽപറഞ്ഞ രീതിയിൽ വികസിക്കേണ്ടതുണ്ട് !
#RejectNRC #RejectNPR #RevokeCAA
ടി എസ് അനിൽ കുമാർ

Leave a Reply