#NRC മുസ്‍ലിങ്ങളുടെ പ്രശ്നമല്ലെന്ന് വാദിച്ചവരെവിടെ ?

NRC, CAA പ്രക്ഷോഭങ്ങൾക്കിടയിൽ ഇത് മുസ്‍ലിങ്ങളുടെ മാത്രം പ്രശ്നമല്ല, ആകെ ഭരണഘടനയുടെ പ്രശ്നമാണെന്ന് തിരുത്തിയവർക്കൊന്നും മുസ്‍ലിങ്ങളെ തിരിഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുന്നതിൽ ഇതുവരെ മിണ്ടാട്ടമില്ല…

_ ഉമര്‍ ഫര്‍ഹാന്‍

ഷർജീൽ ഉസ്മാനിയെ അറസ്റ്റ് ചെയ്‌തെന്ന് പറയപ്പെട്ടിട്ട് 24 മണിക്കൂർ ആവുന്നു. എവിടെയാണെന്നോ ആരാണ് കൊണ്ടുപോയേതെന്നു ഇതുവരെ ഒരു വിവരും ഇല്ല. അറസ്റ്റ് വാറന്‍റൊ സെർച്ച് മെമ്മോയോ ഇല്ലാതെ സാധാരണ വസ്ത്രം ധരിച്ചെത്തിയവർ ലാപ്ടോപ്പും പുസ്തകങ്ങളും അടക്കം കൊണ്ടുപോയിട്ടുണ്ട്. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് ഉത്തർപ്രദേശ് പൊലീസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.

NRC, CAA പ്രക്ഷോഭങ്ങൾക്കിടയിൽ ഇത് മുസ്‍ലിങ്ങളുടെ മാത്രം പ്രശ്നമല്ല, ആകെ ഭരണഘടനയുടെ പ്രശ്നമാണെന്ന് തിരുത്തിയവർക്കൊന്നും മുസ്‍ലിങ്ങളെ തിരിഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുന്നതിൽ ഇതുവരെ മിണ്ടാട്ടമില്ല. ഈ സമരങ്ങളിൽ തക്ബീർ വിളിക്കരുതെന്നും മുസ്‍ലിങ്ങൾ ഒറ്റയ്ക്ക് സമരങ്ങൾ സംഘടിപ്പിക്കുരുതെന്നും വേണമെങ്കിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കൂടെ നിന്ന് സിന്ദാബാദ് വിളിച്ചോ എന്ന് ഉപദേശം നൽകിയവർക്കും ഇപ്പൊ പ്രത്യേകിച്ചു അഭിപ്രായം ഒന്നുമില്ല.

മുസ്‍ലിങ്ങളെ മാത്രം ടാർഗറ്റ് ചെയ്ത തല്ലികൊലകളും ആൾകൂട്ട ആക്രമണങ്ങളും കലാപങ്ങളും സ്വാഭാവികമായ ഒരു രാജ്യത്ത് ദിവസവും ഒന്നോ രണ്ടോ വീതം മുസ്‍ലിങ്ങളെ പിടിച്ചു കൊണ്ടുപോയി ജയിലിൽ ഇടുന്നതും വളരെ നോർമലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു.

വാരിയൻകുന്നന്‍റെ വീര്യത്തെ പറ്റി ചർച്ച ചെയ്തു കഴിഞ്ഞെങ്കിൽ ആ ചരിത്രത്തോട് നീതി പുലർത്തുന്നതിനെ പറ്റി സീരിയസായി ആലോചിക്കാവുന്നതാണ്.

#ReleaseSharjeelUsmani
#MuslimLivesMatter

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail