പ്രിയപ്പെട്ട ഷർജീൽ, അറസ്റ്റുകളോ ഭീഷണികളോ നമ്മെ തളർത്തില്ല, തല കുനിക്കില്ല

പ്രിയപ്പെട്ട ഷർജീൽ, താങ്കൾ ഞങ്ങളുടെ നേതാവും പോരാളിയുമാണ്. അറസ്റ്റുകളോ ഭീഷണികളോ ഇതേ വരേയ്ക്കും നമ്മെ തളർത്തിയിട്ടില്ല, തല കുനിപ്പിച്ചിട്ടില്ല. തലയുയർത്തി തന്നെ നാം ഇതിനെയും നേരിടും…

_ ഷംസീര്‍ ഇബ്രാഹിം, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ്

ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷർജീൽ ഉസ്മാനിയെ യു പി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
അറസ്റ്റ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരിക്കില്ല. പൗരത്വ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച ഓരോരുത്തരെയും വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. സമരാത്മകമായ ചെറുപ്പമാണ് ഷർജീലിന്‍റെത്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും നമ്മളും കൂടുതൽ സമരാത്മകമാകും. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിനിടയിൽ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള ഷർജീലിന്‍റെ ഉത്തരങ്ങളും വിശദീകരണങ്ങളും ഒരു രാഷ്ട്രീയ പഠന ക്ലാസിലെന്ന പോലെയാണ് അന്ന് കേട്ടിരുന്നത്. ആഴത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളും നമുക്ക് രാഷ്ട്രീയമായി കരുത്തു പകരുന്നവയാണ്.

പ്രിയപ്പെട്ട ഷർജീൽ, താങ്കൾ ഞങ്ങളുടെ നേതാവും പോരാളിയുമാണ്. അറസ്റ്റുകളോ ഭീഷണികളോ ഇതേ വരേയ്ക്കും നമ്മെ തളർത്തിയിട്ടില്ല, തല കുനിപ്പിച്ചിട്ടില്ല. തലയുയർത്തി തന്നെ നാം ഇതിനെയും നേരിടും. പ്രിയ സുഹൃത്തുക്കളെ, നീതിക്ക് വേണ്ടി, ഷർജീൽ ഉസ്മാനിക്കു വേണ്ടി, പൗരത്വ സമരത്തെ ശക്തിപ്പെടുത്തിയതിന്‍റെ പേരിൽ സംഘ് പരിവാറിന്‍റെ വേട്ടക്കിരയായവർക്കു വേണ്ടി ഉറക്കെ ശബ്ദിക്കുക. സത്യം വിജയിക്കും, തകർന്നടിയാനുള്ള മിഥ്യ തകർന്നടിയുക തന്നെ ചെയ്യും.
#ReleaseSharjeelUsmani

Click Here

ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail