ആദിവാസി കുട്ടികളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണം

കുട്ടിയുടെ മൗലികവകാശമാണ് വിദ്യാഭ്യാസം. ഒരു സ്റ്റേറ്റിലെ കുട്ടികൾക്ക് ഒന്നിച്ചു വിദ്യാഭ്യാസം കിട്ടണം. ഇല്ലെങ്കിൽ ആ ഭരണ സംവിധാനം വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളോടു വിവേചനം കാണിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്…


_ മംഗ്ളു ശ്രീധർ

ഗവൺമെന്‍റ് ആദിവാസി കുട്ടികളോട് വിവേചനം കാട്ടുകയാണ്. അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇന്ന് നടന്നത്. രണ്ടര ലക്ഷത്തോളം വരുന്ന കുട്ടികളുടെ അവകാശങ്ങളെ പോലും അവഗണിച്ചു കൊണ്ടാണ്ട് ഇന്ന് ഓൺലൈൻ ക്ലാസിന്‍റെ ആരംഭം.

കുട്ടിയുടെ മൗലികവകാശമാണ് വിദ്യാഭ്യാസം. ഒരു സ്റ്റേറ്റിലെ കുട്ടികൾക്ക് ഒന്നിച്ചു വിദ്യാഭ്യാസം കിട്ടണം. ഇല്ലെങ്കിൽ ആ ഭരണ സംവിധാനം വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളോടു വിവേചനം കാണിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഉള്ളവന് ഇപ്പോൾ തന്നെ. ഇല്ലാത്തവന് പിന്നെ എപ്പോഴെങ്കിലും ആവാം എന്നതാണ് ഇപ്പോൾ പറയുന്ന ബദൽ മാർഗ്ഗം.

വിദ്യാഭ്യാസ വകുപ്പും എസ്.സി-എസ്.ടി വകുപ്പുകളും ഉടനെ തന്നെ ഈ രണ്ടര ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പഠിക്കാനുള്ള സൗകര്യപ്രദമായ ഒരു അന്തരീക്ഷം ഈ കുട്ടികൾക്ക് ചെയ്തു കൊടുക്കണം.

കുട്ടികളുടെ പഠനത്തിൽ സഹായിക്കുന്നതിന്നായി ടീച്ചർമാര്‍ ഫോണിലൂടെ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങള്‍ അന്വേഷിച്ചു എഴുതുന്നു എന്നറിയുന്നു. കുട്ടികളുടെ വീടുകളിലൂടെ പോവുകയും കൃത്യമായ അന്വേഷമാണ് ടീച്ചർമാരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. അത് ഇനി ശക്തമാക്കുകയും പഠന സൗകര്യം അത്രയും പെട്ടെന്ന് തന്നെ ഉറപ്പാക്കുകയും ചെയ്യണം.

എത്രയും പെട്ടെന്ന് രണ്ടര ലക്ഷത്തോളം വരുന്ന കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ കംപ്യൂട്ടർ, ടിവി, സ്മാർട്ട് ഫോണ്‍ എന്നിങ്ങനെയുള്ള അവരുടെ പഠന ഉപകരണങ്ങൾ കിട്ടിയിരിക്കണം. ഇന്‍റര്‍നെറ്റും കറണ്ടും ലഭ്യമാണ് എന്ന് എന്ന് ഉറപ്പു വരുത്തണം.

മാതാപിതാക്കളെയും കുട്ടികളേയും പഠനോപകരണങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കണം. ഇല്ലെങ്കിൽ കുട്ടികളെ പഠനത്തിൽ സഹാക്കുന്നതിന് ടീച്ചേഴ്സിന്‍റെ സഹായം ഉറപ്പു വരുത്തണം. സർക്കാർ വിവേചനം അവസാനിപ്പിക്കണം.

Click Here