നവംബര്‍ 1 കേരളപ്പിറവി ദിനത്തിൽ “ലക്ഷം പ്രതിഷേധജ്വാല”

സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ദലിത് – ആദിവാസി – മുസ്‌ലിം – ലൈംഗിക- ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ സ്ത്രീ പ്രസ്ഥാനങ്ങളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നവംബര്‍ 1ന് കേരളപ്പിറവി ദിനത്തിൽ ‘ലക്ഷം പ്രതിഷേധജ്വാല’ നടക്കുകയാണ്. സംഘ് പരിവാർ ഫാസിസത്തെ എതിർക്കുന്ന, സ്ത്രീ – ദലിത് – ആദിവാസി – ക്വിയർ – മുസ്‌ലിം – ന്യൂനപക്ഷ അവകാശങ്ങളെ അംഗീകരിക്കുന്ന ആർക്കും പങ്കാളികളാകാവുന്ന ഒരു പ്രക്ഷോഭമാണ് പ്രതിഷേധ ജ്വാല. കെ അജിത, ശീതൾ ശ്യാം, അമ്മിണി വയനാട്, ഗോമതി ജി, എം സുൽ ഫത്ത്, റംസീന ഉമൈബ, ജ്യോതി നാരായണൻ , സോണിയ ജോർജ് ഡോ.പി.ഗീത, പ്രൊഫ. കുസുമം ജോസഫ്, ശ്രീജ നെയ്യാറ്റിൻകര ഡോ. സ്മിത പി കുമാർ, അഡ്വ രമ. കെ എം ,ബൾക്കീസ് ബാനു, അഡ്വ. ഭദ്ര , പ്രസന്ന, പാർവ്വതി, ചിത്ര നിലമ്പൂർ, അമൃത കെ.എസ്., ബിന്ദു തങ്കം കല്യാണി , സീന യു.ടി.കെ, സാവിത്രി. കെ.കെ, റിൻസ തസ്നി, അഖിൽ വൈ.എസ്, മാനസി ദൈവാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

പ്രതിഷേധജ്വാലയുടെ രാഷ്ട്രീയം

സംഘ് പരിവാർ ഫാസിസം രാഷ്ട്രീയ – ഭരണതലത്തിൽ പിടിമുറുക്കുന്ന സാഹചര്യം, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജാതി വിവേചനങ്ങളേയും സ്ത്രീ വിവേചനങ്ങളേയും ഊട്ടിയുറപ്പിക്കാൻ അവസരമൊരുക്കുന്നു. ദലിതുകൾക്കും ആദിവാസികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഭരണകൂട പിന്തുണയോടെ ശക്തിപ്പെടുന്നു. മുസ്‌ലിങ്ങളും, ഇതര മത ന്യൂനപക്ഷ വിഭാഗങ്ങളും അരക്ഷിതരാക്കപ്പെടുന്നു.

ഹഥ്റാസ് പെൺകുട്ടിയുടെ കുടുംബത്തിനെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്‍റെ നീക്കവും ഇന്ത്യയിലെമ്പാടും ആദിവാസി – ദലിത് – മുസ്ലീം – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ശക്തിപെട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളും സംഘ് പരിവാർ ഫാസിസവൽക്കരണ ശ്രമങ്ങൾ കടുക്കുന്നതിന്റെ ഭാഗമാണ് .

കേരളത്തിലും വാളയാർ പെൺകുട്ടികളുടെ അമ്മ നീതിക്കായി തെരുവിൽ സമരത്തിലാണ് വിദ്യാലയങ്ങളിലടക്കം ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികൾ നിയമപരിരക്ഷ കിട്ടാതെ വീണ്ടും ഭരണകൂട പീഡനത്തിനിരയാകുന്നു .ദളിത് – ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ പെരുകുമ്പോഴും പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാട് പോലീസ് അധികൃതരിൽ നിന്നും ഉണ്ടാകുന്നു. സൈബർ ഇടങ്ങളിൽ ലൈംഗീകാധിക്ഷേപങ്ങളിലൂടെ സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നത് നിത്യസംഭവമാകുമ്പോഴും അതിനു നേരെ കണ്ണടക്കുന്ന പോലീസ് സംവിധാനമാണ് നമുക്കുള്ളത്. സ്ത്രീകൾക്കെതിരായസൈബർ അക്രമണങ്ങൾക്കെതിരെ നിയമങ്ങളും ദുർബലമാണ്.

ഇന്ത്യയിലെമ്പാടും നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യാവകാശപ്രവർത്തകരെയും വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും ജയിലിലടച്ച് നിശ്ശബ്ദമാക്കുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ ഐക്യം സൃഷ്ടിച്ച് പ്രതിഷേധം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നീതി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങളുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാനാവൂ. അത്തരത്തിൽ വിപുലമായ ഒരു ജനകീയൈക്യം സൃഷ്ടിക്കാനാണ് പ്രതിഷേധ ജ്വാല കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രതിഷേധ ജ്വാല, മലപ്പുറം മഞ്ചേരിയിൽ:

Like This Page Click Here

Telegram
Twitter