രാഖിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്

കൊല്ലം ഫാത്തിമ മാതാ കോളേജിൽ അധ്യാപകരുടെ പീഡനം മൂലം ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ രാഖി കൃഷ്ണയുടെ കൂടെ പരീക്ഷ എഴുതിയ സഹപാഠികളുടെ വെളിപ്പെടുത്തലാണ് ഇത്. വ്യാജ ആരോപണം ഉന്നയിച്ചു ഒരു പെൺകുട്ടിയെ മരണത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. അധ്യാപകരും മാനേജ്‌മെന്റും ഇവിടുത്തെ വിദ്യാഭ്യാസ സാമൂഹിക വ്യവസ്ഥിതിയും എല്ലാം ഒരേ പോലെ ഈ കുറ്റത്തിന് ഉത്തരവാദികൾ ആണ്.

രണ്ട് വാക്കുകൾ ആ പെൺകുട്ടിയുടെ വസ്ത്രത്തിൽ ഉണ്ടെന്ന് അധ്യാപകൻ പറയുകയും, അവിടെ വെച്ച് അത് വായിക്കുകയും ഇന്നത്തെ പരീക്ഷയുമായി യാതൊരു ബന്ധവും അതിന് ഇല്ലെന്ന് ബോധ്യപ്പെട്ടതുമാണ്. എന്നിട്ടും അധ്യാപകൻ പെൺകുട്ടിയുടെ ടോപ്പ് ഉയർത്തി ഫോട്ടോയെടുത്തു. പെൺകുട്ടികളുടെ ഫോട്ടോ അയാൾ എപ്പോളും മൊബൈലിൽ എടുക്കുമെന്ന് വിദ്യാർത്ഥികൾ തന്നെ പറയുന്നു.

ക്ലാസിൽ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് പെൺകുട്ടിയെ രൂക്ഷമായി അധിക്ഷേപിച്ച അധ്യാപകൻ  ‘നിനക്ക് ഞാനൊരു പണി തരുന്നുണ്ട് ‘ എന്ന് പറഞ്ഞ് ഓഫീസിലും കൊണ്ടുപോയി ഹരാസ് ചെയ്യുകയായിരുന്നു. ഓഫീസിൽ നിന്നും ഇറങ്ങിയോടിയ രാഖി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരിന്നു.

ഏതാനം മാസങ്ങൾക്കു മുൻപാണ് അധ്യാപകരുടെ പീഡനം മൂലം മറ്റൊരു പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലത്ത് ആത്മഹത്യ ചെയ്തത്. രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ ആണ് ഈ രണ്ട് കൊലപാതകങ്ങളും നടന്നത്.

രാഖിയുടെ വിഷയം കേവലമായൊരു സമരത്തോട് അവസാനിക്കേണ്ട ഒന്നല്ല. ഇനി മറ്റൊരു കുട്ടിക്കും ജീവൻ നഷ്ട്ടമാകൻ ഇടവരരുത്, കലാലയങ്ങൾ കൊലനിലം ആകരുത് !


_ യാസിൻ എസ്

Leave a Reply