രഹനാ ഫാത്തിമയുടെ കരയുന്ന ഫോട്ടോ കിട്ടാത്തത് കൊണ്ടാണോ നിങ്ങളുടെ ഈ വിവേചനം ?
കിത്താബ് വിവാദത്തിന് മുമ്പ് തന്നെ രഹനാ ഫാത്തിമക്ക് നേരെ മത തീവ്രവാദികൾ ആക്രമണം അഴിച്ചു വിട്ടിരുന്നു. രഹനയുടെ വീട് തല്ലി തകർത്തു. തുടർന്ന് മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ഇടത് സർക്കാരിന്റെ പോലീസ് തന്നെയാണ് രഹനയെ ജയിലിൽ ഇട്ടതും. ജാമ്യം പോലും ലഭിക്കാതെ ഇന്നും രഹനാ ജയിലിലാണ്.
മുഖ്യധാരാ രാഷ്ട്രീയത്തിൽ കിത്താബ് പോലൊരു നാടകത്തിന്, അതിന്റെ അണിയറ പ്രവർത്തകർക്ക് സ്വീകാര്യത ലഭിക്കുകയും എന്നാൽ അതിലും ഭീകരമായ ഒരവസ്ഥയിൽ കഴിയുന്ന രഹനാ ഫാത്തിമക്ക് നേരെ മുഖം തിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ഇവിടെ മനുഷ്യാവകാശം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് സ്പെസിഫിക് ആയിട്ടാണ് കാണപ്പെടുന്നത്. കിത്താബ് നാടകത്തിന് ശേഷം മുസ്‌ലിം മതമൗലികവാദികളുടെ “പ്രതിഷേധങ്ങൾ” ഉണ്ടായെന്നു ഒഴിച്ചാൽ അണിയറ പ്രവർത്തകർക്കോ, അതുമായി ബന്ധപ്പെട്ട ഒരാൾക്ക് പോലും ഏതെങ്കിലും തരത്തിൽ അക്രമങ്ങളോ, ഭീക്ഷണികളോ നേരിട്ടതായി കേട്ടിട്ടില്ല.
കിത്താബിന്റെ പുനരാവിഷ്ക്കാരത്തിന് വേണ്ടി എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ രംഗത്ത് വന്നിരിക്കുന്നു. പക്ഷെ എന്തുകൊണ്ടാണ് രഹന ചെയ്തത് കുറ്റകൃത്യവും അവഗണന അർഹിക്കുന്നതുമാണെന്നും ഈ പൊതുബോധം വിധി എഴുതിയത് ? രഹനാ ഫാത്തിമ കരയുന്ന ഫോട്ടോ നിങ്ങൾക്ക് കിട്ടാത്തത് കൊണ്ടാണോ !
ആ ജയിലിൽ രഹനയും കരയുന്നുണ്ടാവും, നിങ്ങൾ കാണാഞ്ഞിട്ടാണ്, നിങ്ങൾ അത്രയധികം ഹൈന്ദവ പൊതുബോധത്തോട് സമരസ പെട്ടിട്ടുണ്ട് !
_ മൻസൂർ കൊച്ചുക്കടവ്