സാമൂഹികമായി വേർതിരിഞ്ഞവർ രാഷ്ട്രീയമായും വേർതിരിയണം

“നിലവിലെ സംവരണ നിഷേധത്തിനെതിരെ ഒരു സംവരണ സമുദായമുന്നണി ഈ സമുദായങ്ങളുടെ കൂട്ടുകെട്ടിൽ ഉണ്ടാകുകയും അത് രാഷ്ട്രീയ പ്രസ്ഥാനമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്…”

പ്രശാന്ത് കോളിയൂര്‍

2019ൽ നടന്ന പാർലമെന്‍റ് ഇലക്ഷനിൽ കേരളത്തിലെ സാമുദായിക വോട്ട് വിതരണത്തെക്കുറിച്ചുള്ള ഒരു സർവേ ഫലമാണ് താഴെ കൊടുത്തിരിക്കുന്നത്. കേരള ജനസംഖ്യയിലെ ഏറ്റവും പ്രബലരായ സമുദായങ്ങളാണ് മുസ്‌ലിങ്ങളും ഈഴവരും ദലിതരും. ഇതിൽ തങ്ങളോടൊപ്പം നിൽക്കുന്ന ഈഴവ ദലിത് സമുദായങ്ങളെയാണ് ഇടതുപക്ഷം ഇപ്പോൾ ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുന്നത്. ഈ പട്ടികയിലെ ക്രിസ്ത്യാനിയിൽ വലിയ വിഭാഗം വരുന്ന ദലിത് ക്രിസ്ത്യാനികളെ പരിഗണിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്.

നിലവിലെ സംവരണ നിഷേധത്തിനെതിരെ ഒരു സംവരണ സമുദായമുന്നണി ഈ സമുദായങ്ങളുടെ കൂട്ടുകെട്ടിൽ ഉണ്ടാകുകയും അത് രാഷ്ട്രീയ പ്രസ്ഥാനമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. കേരളത്തിൽ ഒരു അസവർണ മുന്നണി രൂപംകൊള്ളാൻ ഈ അനിശ്ചിതാവസ്ഥ കാരണമാകട്ടെ.

Like This Page Click Here

Telegram
Twitter