സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടുക
സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാനായി മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ-സാംസ്കാരിക സാമൂഹ്യ പ്രവർത്തകരുടെ സംയുക്ത പ്രസ്താവന:
സർ
ആറ് മാസമായി യു പി പോലീസിന്റെ തടവറയിൽ കഴിയുന്ന മാധ്യമ പ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ. മുഖവുരയൊന്നുമില്ലാതെ തന്നെ താങ്കൾക്ക് ഈ പ്രശ്‍നങ്ങൾ നന്നായറിയാം. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പോലൂം അദ്ദേഹത്തിന്റെ അന്യായ തടവിനെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇപ്പോൾ കോവിഡ് ബാധിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് അഭിഭാഷകൻ അറിയിച്ചു. ആശുപത്രി കട്ടിലിൽ ചങ്ങലയിൽ ബന്ധിച്ച അദ്ദേഹത്തിന് പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയുന്നില്ല. കടുത്ത പ്രമേഹവും ഇതര രോഗങ്ങളും ഒപ്പം ജയിലിൽ വച്ചുണ്ടായ വീഴ്ചയിൽ താടിയെല്ലിനേറ്റ പരുക്കും അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ശരിയായ ഭക്ഷണമോ ചികിത്സയോ അവിടെ ലഭിക്കുന്നില്ല. ഇതിനു മുൻപ് ഇൻഡ്യയ്ക്ക് പുറത്തു പോലും പ്രതിസന്ധിയിലകപ്പെട്ടവരെ താങ്കൾ സഹായിച്ചത് ഏവർക്കും അറിവുള്ളതാണ്. എന്നാൽ സിദ്ദിഖ് കാപ്പൻ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ തൊഴിൽപരമായ ദൗത്യം നിർവ്വഹിക്കുമ്പോഴാണ് ഉത്തർപ്രദേശ് പോലീസ് പിടികൂടി കള്ളക്കേസ് ചുമത്തുന്നതും യുഎപിഎ പ്രകാരം തുറുങ്കിലടച്ചതും. അടിയന്തരമായി അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുവാൻ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ താങ്കൾ ഇടപെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു….
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
എം കെ രാഘവൻ എം പി
രമ്യ ഹരിദാസ് എം പി
സി പി ജോൺ
എം കെ മുനീർ
കെ സച്ചിദാനന്ദൻ
ബി ആർ പി ഭാസ്കർ
കെ അജിത
സണ്ണി എം കപിക്കാട്
എം എൻ കാരശ്ശേരി
എസ് ശാരദക്കുട്ടി
ഡോ ജെ ദേവിക
അഡ്വ ജമീല പ്രകാശം
എൻ പി ചെക്കുട്ടി
ഡോ മാത്യു കുഴൽ നാടൻ
മനില സി മോഹൻ
ശിഹാബുദ്ദീൻ പൊയ്ത്തും കടവ്
കെ പി റെജി
പ്രൊഫ പി കോയ
മേഴ്‌സി അലക്‌സാണ്ടർ
അഡ്വ രശ്മിത രാമചന്ദ്രൻ
എം ഗീതാനന്ദൻ
ഡോ സോണിയ ജോർജ്ജ്
കെ എസ് ഹരിഹരൻ
ഡോ രേഖ രാജ്
വി പി സുഹ്‌റ
സലീന പ്രക്കാനം
അഡ്വ നൂർബിന റഷീദ്
സി കെ അബ്ദുൾ അസീസ്
റെനി ഐലിൻ
മൃദുലാ ദേവി
ശ്രീജ നെയ്യാറ്റിൻകര
അഡ്വ ഫാത്തിമ തഹ്‌ലിയ
മാല പാർവ്വതി
സി ആർ നീലകണ്ഠൻ
ഡോ വി വേണുഗോപാൽ
സാബു കൊട്ടാരക്കര
തുളസീധരൻ പള്ളിക്കൽ
കെ കെ രമ
അഡ്വ സ്വപ്ന ജോർജ്ജ്
സി എസ് മുരളി ശങ്കർ
എം സുൽഫത്ത്
ലതിക സുഭാഷ്
അജയ കുമാർ
ജോളി ചിറയത്ത്
പ്രൊഫ കുസുമം ജോസഫ്
ഐ ഗോപി നാഥ്
ദിനു വെയിൽ
അഡ്വ കുക്കു ദേവകി
കെ ജി ജഗദീശൻ
പ്രമീള ഗോവിന്ദ്
തനൂജ ഭട്ടതിരി
കെ കെ റൈഹാനത്ത്
ഒ പി രവീന്ദ്രൻ
എം ഷാജർ ഖാൻ
അപർണ ശിവകാമി
സോയ ജോസഫ്
സി എ അജിതൻ
അഡ്വ ഭദ്ര കുമാരി
ആർ അജയൻ
അമ്മിണി കെ വായനാട്
എ എസ് അജിത് കുമാർ
കെ സുനിൽ കുമാർ
മൃദുല ഭവാനി
ശാന്തി രാജശേഖർ
ഷമീന ബീഗം
പ്രശാന്ത് സുബ്രമഹ്ണ്യൻ
റീന ഫിലിപ്പ്
ഡോ ധന്യ മാധവ്
വിപിൻ ദാസ്