സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണം

“ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്നമാണ് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്.
ഒപ്പം മുഴുവൻ സഹോദരങ്ങളും ആത്‌മാർത്ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു… ”
സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണം
_ അബ്ദുൽ നാസർ മഅദനി

കിരാത നിയമമായ യുഎപിഎ ചുമത്തപ്പെട്ട്‌
യുപിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയിൽപോലും ചങ്ങലയിൽ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത്‌.

മലയാളിയും മാധ്യമപ്രവർത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരളാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണം. ഒപ്പം കേരളത്തിൽ നിന്നുള്ള ശ്രീ. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് ഇടപെടൽ നടത്തിക്കണം.

ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്നമാണ് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്.
ഒപ്പം മുഴുവൻ സഹോദരങ്ങളും ആത്‌മാർത്ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
_ അബ്ദുൽ നാസർ മഅദനി

#ReleaseSiddiqueKappan
#DoSomethingToProtectHisLife #JournalismlsNotACrime

Like This Page Click Here

Telegram
Twitter