വേൽമുരുഗന്‍റെ കൊലപാതകത്തിനെതിരെ പ്രതിഷേധങ്ങൾ
വയനാട് മാവോയിസ്റ്റ് നേതാവ് വേൽമുരുഗനെ തണ്ടർബോൾട്ട് സംഘം കൊലപ്പെടുത്തിയതിനെതിരെ എറണാകുളം ഹൈകോർട്ട് ജംഗ്ഷനിലും മലപ്പുറം പാണ്ടിക്കാടും നടന്ന പ്രതിഷേധങ്ങൾ:
ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ വേൽമുരുഗൻ തണ്ടർബോൾട്ട് സംഘത്തിന് മുമ്പിൽ കീഴടങ്ങിയിരുന്നെന്നും സ്ഥിരീകരിക്കാത്ത വിവരമുള്ളതായി മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നു. വയനാടിൽ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന പ്രതികരണവുമായി കോൺഗ്രസ്, വെൽഫെയർ പാർട്ടി, പോരാട്ടം, ആർഡിഎഫ് തുടങ്ങിയ സംഘടനകൾ രംഗത്തുവന്നിരുന്നു.