ദരിദ്ര-ദലിത് ജനതയെ സോഷ്യലിസ്റ്റ് വിപ്ലവത്തിനുവേണ്ടി ഒന്നിപ്പിക്കാൻ കഴിയുമോ?

ജാതിയായി ഘനീഭവിച്ചു വെള്ളം കയറാത്ത വിവിധ അറകളിലായി വേർതിരിക്കപ്പെട്ടു കിടക്കുന്ന ഇന്ത്യയിലെ ദരിദ്ര-ദലിത് ജനകോടികളെ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ടി ഒന്നിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്ന് ഡോ. അംബേദ്കറുടെ ചോദ്യം ഇന്ത്യൻ വിഹായസ്സിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നുണ്ട്. അംബേദ്കറെ അധിക്ഷേപിക്കുകയല്ലാതെ ഈ ചോദ്യത്തെ അഭിമുഖീകരിക്കാൻ ഇന്ത്യയിലെ കപട കമ്മ്യൂണിസ്റ്റുകൾ ധൈര്യം കാണിച്ചിട്ടില്ല. അവർ ഒരിക്കലും ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെ ശത്രു വർഗ്ഗ പ്രത്യയശാസ്ത്രമായി തിരിച്ചറിയുകയോ മനുവാദത്തിനെതിരെ സൈദ്ധാന്തികമായി പോരാടുകയോ ചെയ്തിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അതിനോട് ഒട്ടിനിൽക്കുകയും ചെയ്തിട്ടുണ്ട്.

“വർഗ്ഗ സമരത്തിൽ ശത്രു വർഗ്ഗത്തെ മറിച്ചിടണമെങ്കിൽ ആദ്യമായി ശത്രു വർഗ്ഗ പ്രത്യയശാസ്ത്രത്തെ തകർത്തെറിയണം” എന്ന മാർക്സിസത്തിന്‍റെ മഹത്തായ നിർദ്ദേശങ്ങളും, മൂല്യങ്ങളും അവർ ഒരിക്കലും മനസ്സിലാക്കിയില്ലെന്ന് കഴിഞ്ഞ 74 വർഷത്തെ അവരുടെ പ്രവർത്തനങ്ങളിലൂടെ ഏവർക്കും ബോധ്യമാവുന്നതാണ്. ഇന്ത്യയിലെ ദലിത് വർഗ്ഗ വിമോചനം ഇത്രമാത്രം ദുഷ്ക്കരവും ദീർഘവുമാക്കിയ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്‍റെ അടിവേരുകളെപ്പറ്റി പഠിയ്ക്കാതെ ഇന്ത്യൻ സവർണ്ണ ഫ്യൂഡൽ (സെമി ഫ്യൂഡൽ) വ്യവസ്ഥയെ മറിച്ചിടാനോ പുതിയ ഒരു ജനാധിപത്യ സമൂഹം കെട്ടിപ്പെടുക്കാനോ സാധിക്കില്ല!
_ ആദിമ ദ്രാവിഡൻ
Painting_ Courtesy

Like This Page Click Here

Telegram
Twitter