ത്രിപുരയിലെ പാർട്ടിപത്രത്തെകുറിച്ച് പറയുന്നവർ തേജസിനെക്കുറിച്ച് സംസാരിക്കില്ല
നരേന്ദ്ര മോഡിയുടെ നല്ല കളർ ഫോട്ടോയുള്ള പരസ്യം നമ്മൾ ദേശാഭിമാനിയുടെ മുൻപേജിൽ കണ്ടിട്ടുണ്ട്. അത് പോലെ പിണറായിയുടെ പകിട്ടുള്ള പടം ജൻമഭൂമിയിലും. സാധാരണ ഗതിയിൽ സർക്കാറുകൾ-സംസ്ഥാനമായാലും കേന്ദ്രമായാലും നയനിലപാടുകൾ നോക്കാതെ എല്ലാ പത്രങ്ങൾക്കും പരസ്യം കൊടുക്കുന്നതാണ് പൊതു പതിവ്.
ആ പതിവ് തേജസിന്‍റെ കാര്യത്തിൽ മാത്രം പാലിക്കപ്പെടാത്തിടത്ത് കടുത്ത അനീതി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ പരസ്യങ്ങൾ ലഭിക്കാത്തിടത്ത്, മറ്റ് സ്വകാര്യ പരസ്യങ്ങൾ അധികം ലഭിക്കുന്നില്ലെന്നും പരസ്യങ്ങളില്ലാതെ പത്രം നടത്തികൊണ്ട് പോകാൻ കഴിയില്ലെന്നും അതുമായി ബന്ധപ്പെട്ട് അറിയുന്നവർക്ക് അറിയാം.
അതെ, തേജസ് എന്ന പത്രം അടച്ച് പൂട്ടിയതല്ല. അടച്ച് പൂട്ടിച്ചതാണ്. ത്രിപുരയിലെ പാർട്ടി പത്രത്തെ കുറിച്ച് പറയുന്നവർ തേജസിനെക്കുറിച്ച് സംസാരിയ്ക്കില്ല. ഇനിയും അടിയന്തരാവസ്ഥക്കാലത്ത് മുഖപ്രസംഗത്തിൽ സ്വന്തം നിലപാടുകൾ പറയാൻ പറ്റാത്തതിന്‍റെ പേരിൽ, എഡിറ്റോറിയൽ എഴുതുന്നത് നിർത്തിയ ദേശാഭിമാനിയെ കുറിച്ച് ആരും പറയരുത്. സ്വന്തം രാഷ്ട്രീയ നിലപാടുകളുടെ പേരിൽ (അതെന്തായാലും) പത്രം പ്രസിദ്ധീകരിക്കുന്നത് തന്നെ നിർത്തിയ തേജസ് തന്നെയാണ് മാസ്സ്.
_ അനൂപ് വി ആര്‍
#TopFacebookPost