സർക്കാർ പരസ്യം നോക്കിയാണോ 52 കൊല്ലം പത്രം അച്ചടിച്ചത്‌ എന്ന ആക്ഷേപങ്ങൾക്ക്‌ ഇനി പ്രസക്തിയില്ല

തേജസിനു പിന്നാലെ ബംഗാളിലെ സി പി ഐ മുഖപത്രം “കാലാന്തർ” പ്രസിദ്ധീകരണം അവസാനിപ്പിയ്ക്കുന്നു. 52 വർഷം പഴക്കമുള്ള ദിനപ്പത്രം നവംബർ ഒന്ന് മുതലാണു പ്രസിദ്ധീകരണം നിർത്തുന്നത്‌. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജി പറഞ്ഞു. “മുമ്പ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പരസ്യം കിട്ടിയിരുന്നു. കുറച്ചു വർഷമായി അത് കിട്ടുന്നില്ല” എന്നാണു കാരണമായി പറയുന്നത്‌.

( Earlier the daily used to get both state and central govt Advertisements. But for the last few years Advertisements have stopped coming from both the govts – New Indian Express, 26th October 2018)

ഇന്ത്യയിൽ ചെറുകിട അച്ചടി മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ച വലിയ ചോദ്യങ്ങളാണു ഇപ്പോൾ ഉയർന്നുവരുന്നത്‌. ഇത്‌ ആഘോഷിയ്ക്കാനോ സന്തോഷിയ്ക്കാനോ വക നൽകുന്നതല്ല, സർക്കാർ പരസ്യം നോക്കിയാണോ 52 കൊല്ലം പത്രം അച്ചടിച്ചത്‌ എന്ന ആക്ഷേപങ്ങൾക്ക്‌ ഇനി പ്രസക്തിയില്ല. മാധ്യമ മേഖലയിൽ കോർപറേറ്റുകൾ മാത്രം അതിജീവിയ്ക്കുമ്പോൾ സർക്കാർ വിരുദ്ധ ശബ്ദങ്ങൾ ഒന്നൊന്നായി ഇല്ലാതാകും. വരുന്ന 10 വർഷങ്ങളിൽ എത്ര അച്ചടി മാധ്യമങ്ങൾ അവശേഷിയ്ക്കും എന്ന് കാത്തിരുന്നു കാണുക !


_ യൂനസ് ഖാൻ

Leave a Reply