തേജസിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനുളള ബാധ്യത പത്രം പൂട്ടിച്ച ഫാസിസ്റ്റുകള്‍ക്കാണ്

രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ പത്രമാരണ നിയമം ഉപയോഗിച്ച് തേജസ് ദിനപത്രത്തെ പൂട്ടാന്‍ ശ്രമിക്കുകയും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച് സ്വാഭാവിക മരണത്തിനു വിധിക്കുകയും ചെയ്ത സി.പി.എമ്മിന് അഭിനന്ദനങ്ങള്‍. ത്രിപുരയില്‍ സി.പി.എമ്മിന്‍െറ പാര്‍ട്ടി പത്രമായ ‘ദേശര്‍ കഥ’ ബി.ജെ.പിക്കാര്‍ പരാതി നല്‍കി പൂട്ടിച്ചത് ഇതിനു സമാനമായ അനുഭവമാണ്.

ത്രിപുരയിലെ ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും നിലപാടുകളില്‍ സമാനത പുലര്‍ത്തുന്നവരാണ്, എതിരഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവരാണ്, ഫാസിസ്റ്റുകളാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നെടുങ്കന്‍ പ്രസംഗം നടത്തുന്ന സി.പി.എമ്മുകാരെ ഇന്നും നിങ്ങള്‍ക്ക് തെരുവിലും സാമൂഹിക മാധ്യമങ്ങളിലും കാണാം.

ഞാനോര്‍ക്കുന്നത് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം നഷ്ടം സഹിച്ചു പത്രം നടത്തിയ അതിന്‍റെ ഉടമകളെക്കുറിച്ചു മാത്രമല്ല, തൊഴില്‍ നഷ്ടപ്പെടുന്ന ഇരുനൂറോളം പേരെയാണ്. അതില്‍ എണ്‍പത് ശതമാനവും എഡിറ്റര്‍മാരും റിപോര്‍ട്ടര്‍മാരും ഡസ്കുകളിലെ സബ് എഡിറ്റര്‍മാരും ആയിരിക്കും. അവരെ പുനരധിവസിപ്പിക്കാനുളള ബാധ്യത പത്രം പൂട്ടിച്ച ഫാസിസ്റ്റുകള്‍ക്കാണ്.

എന്ന്,
തേജസ് ദിനപത്രം എഡിറ്ററുമായി അഭിപ്രായവ്യത്യാസത്തോടെ 2008ല്‍ രാജിവെച്ച റിപോര്‍ട്ടര്‍/സബ് എഡിറ്റര്‍
#TopFacebookPost

Leave a Reply

Web Design Services by Tutochan Web Designer