എനിക്ക് കശ്മീർ ജനത്തെ കുറിച്ച് ചിന്തിക്കാൻ പാടില്ലേ ?

സുഹൃത്തുക്കളുടെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ഒ വി വിജയന്‍റെ ധർമ്മപുരാണത്തിലെ ഉദ്ധരണിയുടെ ഒരു പോസ്റ്റർ ഫോർവേഡ് ചെയ്തപ്പോൾ ഞാൻ ജെയ്‌ഷെ മുഹമ്മദിന്റെ ആൾ ആണത്രേ. തീവ്രവാദി, പാക് തീവ്രവാദി… എന്നുവേണ്ട, ഗൾഫിൽ നിന്നും വിളിച്ചു ഒരു സുഹൃത്ത് ദേഷ്യപ്പെടുന്നു. പാകിസ്‌താനിൽ പോകാൻ പറയുന്നു… എഴുത്തുകാരനും സംഗീതജ്ഞനുമായ അജിത്‌ കുമാര്‍ എ എസ് എഴുതുന്നു…

ഇന്ത്യയിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഭയങ്കരമാണ്. രാജ്യം, സൈനികർ എന്നീ “പവിത്ര”മായ കാര്യങ്ങളെ തൊടുന്നത് വരെ മാത്രമേയുള്ളൂ അതിന്‍റെ ഔദാര്യം, അവയാണ് അതിര്. ഈ പറയുന്ന കാര്യങ്ങളെ കുറിച്ചു ഒരു സംശയം പോലും ഉന്നയിക്കാൻ പാടില്ല. ഇന്ത്യ-പാക് എന്ന ഒരു ദ്വന്ദം അംഗീകരിക്കാതെ ഒന്നും പറയാൻ പാടില്ല. ഭരണകൂട വേട്ടയാടൽ പോകട്ടെ. ഒരു പൊതുയിടത്തു അഭിപ്രായം പറയാൻ പറ്റുമോ ? പൊതുജനത്തിന്‍റെ ദേശസ്നേഹ കോടതികൾ വിധി പറഞ്ഞു ശിക്ഷിക്കും.

സുഹൃത്തുക്കളുടെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ഒ വി വിജയന്‍റെ ധർമ്മപുരാണത്തിലെ ഉദ്ധരണിയുടെ ഒരു പോസ്റ്റർ ഫോർവേഡ് ചെയ്തപ്പോൾ ഞാൻ ജെയ്‌ഷെ മുഹമ്മദിന്റെ ആൾ ആണത്രേ. തീവ്രവാദി, പാക് തീവ്രവാദി… എന്നുവേണ്ട, ഗൾഫിൽ നിന്നും വിളിച്ചു ഒരു സുഹൃത്ത് ദേഷ്യപ്പെടുന്നു. പാകിസ്‌താനിൽ പോകാൻ പറയുന്നു.

അവരുടെ പാക് – ഇന്ത്യ കളിയിൽ പെടാൻ ഉദ്ദേശമില്ലാത്ത എന്നെ വെറുതെ വിട്ടുകൂടെ ? കശ്മീർ ജനത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പാടില്ലേ ? പുൽവാമ സംഭവത്തെ കുറിച്ചു സംശയം ഉന്നയിച്ചാല്‍ രാജ്യദ്രോഹം ആകുമോ ? ഗുജറാത്ത് വംശഹത്യ ആസൂത്രണം ചെയ്തവരെ വിശ്വച്ചില്ലെങ്കിൽ ജയിലിൽ ഇടുന്നെങ്കിൽ ഇട്ടോളൂ.

Leave a Reply