പെല്ലറ്റ് ആക്രമണത്തിൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട ഫോട്ടോ ജേർണലിസ്റ്റിന്‍റെ കഥ

സുഹൈബ് മക്ബൂൽ ഹംസ(Xuhaib Maqbool Hamza)കശ്മീരിലെ മികച്ച ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്നു. നേച്ചർ ഫോട്ടോഗ്രാഫറായും ഫാഷൻ ഫോട്ടോഗ്രാഫറായും റേഡിയോ ജോക്കിയായും ജോലി ചെയ്തിട്ടുള്ള അദ്ദേഹം രണ്ട് ഫീച്ചർ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ൽ ഒരു ദിവസം കശ്മീരില്‍ സമാധാനപരമായി നടന്നിരുന്ന ഒരു പ്രതിഷേധ സമരത്തിന്‍റെ ചിത്രങ്ങൾ എടുക്കുന്നതിനിടെ സൈന്യം സമരക്കാർക്കെതിരെ നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ സുഹൈബിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു.

സംവിധായകൻ ഗോപാൽ മേനോന്‍റെ “ദി ബ്രോക്കൺ ക്യാമറ (The Broken Camera)” എന്ന ഡോക്യുമെന്‍ററി സുഹൈബിന്‍റെ കഥയാണ്. സംഘർഷഭരിതമായ കശ്മീർ താഴ്വരയിൽ ഭരണകൂടം വർഷിച്ച പെല്ലറ്റുകളാൽ കാഴ്ച നഷ്ടപ്പെട്ടു, ഒരുവേള ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചു. തന്‍റെ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂൽ ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് “ദി ബ്രോക്കൺ ക്യാമറ”യുടെ പ്രമേയം.

മൂന്നു മിനിട്ട് മാത്രം ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വചിത്ര മൽസരമായ “മൈ റോഡ് റീൽ (My RØDE Reel)” എന്ന അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ആയിരുന്നു “ദി ബ്രോക്കൺ ക്യാമറ”. എന്നാൽ റോഡ് റീൽ മത്സരത്തിൽ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ആവശ്യമായതിനാലാണ് ദൈര്‍ഘ്യം കുറച്ചു അയക്കേണ്ടി വന്നത്.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും നടത്തുന്ന അക്രമങ്ങള്‍ക്കിരയായ ലക്ഷക്കണക്കിനുപേരില്‍ ഒരാളാണ് ഫോട്ടോ ജേർണലിസ്റ്റ് ആയ സുഹൈബ്. ഈ ഡോക്യുമെന്‍ററി കാണുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും മറ്റുള്ളവരെ കാണിക്കുന്നതും പീപ്പിൾസ് ചോയിസ് അവാർഡിന് സഹായകമാകുന്ന തരത്തിൽ വോട്ട് ചെയ്യുന്നതും സുഹൈബ് മഖ്ബൂൽ ഹംസ എന്ന കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് നേരിട്ട ഭരണകൂട ഭീകരത അന്താരാഷ്ട്ര ശ്രദ്ധയില്‍പ്പെടുത്താന്‍ ഉപകരിക്കും.

The Broken Camera എന്ന ഡോക്യുമെന്‍ററി കാണുവാൻ:

https://www.youtube.com/watch?v=2gqQ9v76LUg

ഡോക്യുമെന്‍ററിക്ക് വോട്ട് ചെയ്യാനുള്ള ലിങ്ക്:

https://myrodereel.com/watch/10266

Like This Page Click Here

Telegram
Twitter