മലപ്പുറത്തെ ഭീകരവത്കരിക്കുന്നതിനെതിരെ “ഉന്തും പന്തും പിരാന്തും”
പൊതുബോധത്തില്‍ ഭരണകൂടവും ഹിന്ദുത്വ ഭരണവര്‍ഗ പാര്‍ട്ടികളും മാധ്യമങ്ങളും സിനിമകളും അപരവത്കരിക്കാനും ഭീകരവത്കരിക്കാനും ശ്രമിച്ചിട്ടുള്ള കേരളത്തിലെ ഒരേയൊരു ജില്ലയാണ് മലപ്പുറം. ഈ ഭീതിവത്കരണത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഉന്തും പന്തും പിരാന്തും എന്ന മ്യൂസിക് ആല്‍ബം. മലപ്പുറംകാരിയായ സിതാരാ കൃഷ്ണകുമാറാണ് പാടിയിരിക്കുന്നതും അവരുടെ ജന്മദിനത്തില്‍ ഈ ആല്‍ബം ഫേസ്ബുക്കില്‍ റിലീസ് ചെയ്തതും. നവാസ് പൂന്തോട്ടത്തില്‍ ആണ് ഈ പ്രതിരോധ ഗാനം രചിച്ചത്. ആല്‍ബത്തിന് സംഗീതവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സാദിക് പന്തല്ലൂര്‍ ആണ്.
ആല്‍ബത്തിലെ ശ്രദ്ധേയമായ ചില വരികള്‍
“സിനിമാക്കഥയും ക്ളീഷേപഴിയും കാല്‍പനികപ്പുറമേ..
കേട്ടതിനപ്പുറം പാർത്തവരൊത്തിരി
പെരുമകളാൽ താളം..
കുയ്‌ന്ത് കുമിഞ്ഞ് കച്ചറയാക്കി..
ഞമ്മളെ മുയുമൻ മക്കാറാക്കി..
പിന്നെപ്പിന്നെ ഭീകരരാക്കി
എങ്ങോട്ടാ പോക്ക്..
പൊള്ളുപറഞ്ഞ് ബേജാറാക്കി..
ഇനിയും ഞമ്മളെയറിയാൻ ബാക്കി ..
ഇതിലെയൊരിക്കെ വിരുന്നൊരുക്കി
തക്കാരം കൂട്… ”