എന്തുകൊണ്ട് ഞാൻ വനിതാ മതിലിൽ പങ്കെടുക്കില്ല

എന്തുകൊണ്ട് ഞാൻ വനിതാ മതിലിൽ പങ്കെടുക്കില്ല
1, മതിലുകൾ ഉണ്ടാക്കാനല്ല, കാലങ്ങളായി നില നിൽക്കുന്ന മതിലുകൾ തകർക്കാനാണ് സ്ത്രീകൾ പൊരുതേണ്ടത് എന്ന് ഞാൻ കരുതുന്നു.
2, അങ്ങേയറ്റം സ്ത്രീവിരുദ്ധ ആശയങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചില വ്യക്തികളും സംഘടനകളുമാണ് വനിതാ മതിൽ നിർമ്മിക്കാൻ നേതൃത്വം നൽകുന്നത്.( എന്ന് ഞാൻ കരുതുന്നു)
3, ശബരിമല പ്രവേശനത്തിന് ശ്രമിച്ച സ്ത്രീകൾക്കാർക്കും ശക്തമായ പിന്തുണ നൽകാതെ മതിൽ പണിത് സ്ത്രീ സമത്വം ഉറപ്പുവരുത്താം എന്ന് ഞാൻ കരുതുന്നില്ല.
4, ആക്ടിവിസ്റ്റുകളേയും, അവിശ്വാസികളേയും തടഞ്ഞ് തുടങ്ങിയെങ്കിലും വിശ്വാസികളേയും നിലവിൽ ട്രാൻസ് കമ്യൂണിറ്റിയേയും തടഞ്ഞ് സർക്കാർ നയം വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ആ സർക്കാരിന് നേതൃത്വം നൽകിയ രാഷ്ട്രീയ കക്ഷി വരുത്താനുദ്ദേശിക്കുന്ന നവോത്ഥാനത്തെക്കുറിച്ച് സംശയമുണ്ട്.
5, ശബരിമല പ്രവേശനമല്ല വനിതാ മതിലിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
6, സംഘടനകൾ കൂട്ടത്തോടെ ഇറക്കുമതി ചെയ്യുന്ന വനിതകളായിരിക്കും മതിൽ നിർമ്മാണത്തിനുള്ള പ്രധാന ഇഷ്ടികകൾ എന്നും അവരിൽ ബഹുഭൂരിപക്ഷത്തിനും ആ സംഘടനകളിൽ ലിംഗസമത്വം സ്വപ്നം കാണാൻ പോലും പറ്റുന്ന അവസ്ഥ നിലവിലില്ലെന്നും എനിക്ക് ബോധ്യമുണ്ട്.
7,
(ആർക്കും കൂട്ടിച്ചേർക്കാം)
_ അപര്‍ണ്ണ ശിവകാമി
#FbToday

Leave a Reply