അമേരിക്കയിൽ വെടിവെപ്പ്; പ്രതി അറബി നാമധാരിയാണെങ്കിലെ ഹാഷ് ടാഗ് ഇടാൻ തോന്നൂ
അപ്പുറത്ത് അറബി നാമധാരിയുണ്ടായാലേ അവർക്ക് ഷാർളി ഹെബ്ദോ സ്റ്റൈലിൽ ഹാഷ് ടാഗ് ഇടാൻ തോന്നുകയുള്ളൂ…
ഉമ്മുല്‍ ഫായിസ
അമേരിക്കയിൽ രണ്ടു മാസ് ഷൂട്ടിംഗിൽ കൊല്ലപ്പെട്ടത് ഇരുപത്തൊമ്പത് മനുഷ്യർ. ആദ്യത്തെ വെടിവെപ്പിലെ പ്രതി വെള്ളക്കാരനായതിനാൽ വളരെ ശ്രദ്ധയോടെ ‘അറ്റാക്കർ’, ‘ഷൂട്ടർ’ എന്ന ഭാഷയിലാണ് ഇന്ത്യൻ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തത്. ‘ടെററിസ്റ്റ്’ മറ്റു ചിലർക്കുള്ള നാമങ്ങളാണല്ലോ.
അപ്പുറത്ത് ‘മറ്റു ചിലരാണെങ്കിൽ’ ആഗോള നിയമം അനുസരിച്ച് കൊലപാതകി ഒരു വ്യക്തി അല്ലാതായി മാറും. സമുദായം എന്ന ഭാരം ഒക്കെ അങ്ങേർക്കുണ്ടാവുമല്ലോ ലേ. കൊലപാതകം ചെയ്തുവെന്നു പറയപ്പെടുന്ന കക്ഷി ഒരു എകസ്ട്രിമിസ്റ്റ് മാനിഫെസ്റ്റോ എഴുതിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഒന്നും പറയാനില്ലായെന്നു പോലീസ്. ആ സൂക്ഷ്മത കണ്ടാലറിയാം കാര്യങ്ങൾ.
മലയാളി ഇസ്ലാമോഫോബുകൾ ഇതൊന്നും അറിയില്ല. അപ്പുറത്ത് അറബി നാമധാരിയുണ്ടായാലേ അവർക്ക് ഷാർളി ഹെബ്ദോ സ്റ്റൈലിൽ ഹാഷ് ടാഗ് ഇടാൻ തോന്നുകയുള്ളൂ. മാത്രമല്ല, ഇതിപ്പോ എൽപാസോ എന്നൊക്കെ പറഞ്ഞാൽ ക്ലിന്‍റ് ഈസ്റ്റ്‌വുഡ്, സെർജിയോ ലിയോണി പടങ്ങൾ കണ്ടവർ മാത്രം തിരിച്ചറിയുന്ന സ്ഥലമാണെന്ന അവസ്ഥയാണ്.