കശ്മീരില്‍ ഇനി കാണാൻ പോകുന്നത് ഭരണകൂട വംശഹത്യയുടെ പുതിയ മുഖം

1,80,000 സൈനികരെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലേക്ക് അധികമായി ഇപ്പൊ അയച്ചിരിക്കുന്നത്…
_ യാസിന്‍

കശ്മീരിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. ഇന്ത്യയിൽ സംഭവിക്കാനിരിക്കുന്ന വൻ ദുരന്തത്തിന്‍റെ ‘ഡ്രസ്സ് റിഹേഴ്സൽ’ കശ്മീരിൽ നടത്താൻ മോഡി-അമിത് ഷാ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.

ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും വീട്ടു തടങ്കല്ലിലാക്കി. യൂസുഫ് തരിഗാമിയെ അറസ്റ്റ് ചെയ്തു. കശ്മീരിൽ മിക്കയിടത്തും ഇന്‍റര്‍നെറ്റും മൊബൈൽ കണക്ഷനും വിച്ഛേദിച്ചു. സ്കൂളുകൾ അടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളും അടച്ചു.

1,80,000 സൈനികരെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലേക്ക് അധികമായി ഇപ്പൊ അയച്ചിരിക്കുന്നത്. വിനോദ സഞ്ചരികളോട് മടങ്ങാൻ സർക്കാർ കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഭയപ്പാടിലായ താഴ്വരയിലെ ജനങ്ങള്‍ തിരിക്കിട്ട് അവശ്യവസ്തുകള്‍ വാങ്ങി സൂക്ഷിച്ചിരുന്നു.

370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35A വകുപ്പും കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുന്നു. കശ്മീരില്‍ ഇനി കാണാൻ പോകുന്നത് ഭരണകൂട വംശഹത്യയുടെ പുതിയ മുഖം ആയിരിക്കും.

Leave a Reply