അവർ രക്തം ചിന്തിയത് വെറുതെയായിട്ടില്ല

എല്ലാ പ്രതിവിപ്ലവ പദ്ധതികളേയും വർഗ്ഗവഞ്ചകരേയും തിരുത്തൽവാദ, വലതു വാലേൽ തൂങ്ങി നയങ്ങളേയും ചെറുത്തു തോൽപ്പിച്ചു കൊണ്ട് മർദ്ദിതരുടെ വിമോചനപ്പോരാട്ടത്തിന്റെ 55 വർഷങ്ങൾ ! പോരാട്ട വീഥിയിൽ ഉറച്ചുനിൽക്കുന്നമർദ്ദിത ജനതയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു…
_ അജയൻ RDF – Revolutionary Democratic Front- Kerala

രക്തം മരവിപ്പിക്കുന്ന മർദ്ദനമുറകളേയും കൂട്ടകൊലകളേയും പട്ടാള ബൂട്ടുകളേയും സാമ്രാജ്യത്വ – സ്വകാര്യസേനകളേയും നേരിട്ട് ആയിരക്കണക്കിന് പോരാളികളുടെ ജീവത്യാഗത്തിലൂടെ ലോകത്തിന് തന്നെ വഴി കാട്ടിയായ ഇന്ത്യൻ വിപ്ലവത്തെ മുന്നോട്ട് നയിക്കുന്ന ജനതയെ ഇപ്പോൾ അഭിവാദ്യം ചെയ്തില്ലങ്കിൽ പിന്നെ എപ്പോൾ…!? അവർ രക്തം ചിന്തിയത് വെറുതെയായിട്ടില്ല.

2004ൽ ഇന്ത്യയിലെ വിപ്ലവ കമ്മ്യൂണിസ്റ്റുകൾ മഹത്തായ ഐക്യം ഉണ്ടാക്കിയത് 55 വർഷങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്. അത് രാഷ്ടീയ, സൈനിക, സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളെ ഉത്തേജിപ്പിച്ചു. 1980 – ജാഗരൺ അഭിയാനിൽ തുടങ്ങിയ സൈനിക അടിച്ചമർത്തൽ ഇന്ന് 2022ൽ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് 5ന്റെ ഭാഗമായ സമാധൻ 22ൽ എത്തിനിൽക്കുന്നു. 2009ൽ തന്നെ കര വ്യോമസേനകൾ സംയുക്ത ആക്രമണങ്ങൾ തുടങ്ങിയിരുന്നു. 1980 – തെലങ്കാനയിൽ ആരംഭിച്ച കൂട്ടകൊലകൾ 2019 – മൽക്കാംഗിരിയിലെത്തുമ്പോൾ 1947ന് ശേഷമുള്ള ഏറ്റവും വലിയ ആദിവാസി കൂട്ടകൊലക്ക് നാം സാക്ഷികളായി.

മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന, നിരന്തര ആക്രമണം നടത്തുന്ന ഈ ഭരണകൂടം ഭീകര നിയമങ്ങൾ ചാർത്തി എല്ലാ വിമിത ശബ്ദങ്ങളേയും ഇന്ന് തടവറക്കുള്ളിലാക്കിയിരിക്കുന്നു. ഏറ്റവും ശാസ്ത്രീയ രീതിയിൽ കള്ളക്കേസ് എങ്ങിനെ സൃഷ്ടിക്കാം എന്നതിന്റെ തെളിവാണ് ഭീമാ കോറേഗാവ് കേസ്സും, ‘പ്രധാനമന്ത്രിയെ വധിക്കാൻ ഗുഢാലോചന’ കേസും.

കഴിഞ്ഞ 55 വർഷത്തെ അനുഭവത്തെ മുൻ നിർത്തി നമുക്ക് ഓരോരുത്തർക്കും സ്വയം തീരുമാനമെടുക്കാം. “ഞങ്ങൾ സ്വയവും, ഞങ്ങൾക്കുള്ളതെല്ലാം ഈ ബ്രാഹ്മണ്യ ഹിന്ദുത്വ – ഫാസിസ്റ്റ് ശക്തികൾക്കും ഈ ഭരണകൂടത്തിനും അവരുടെ വിദേശ യജമാനന്മാർക്കുമെതിരെയുള്ള സമരത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ത്വരിതപ്പെടുത്തുന്നു”. ജനങ്ങളെ ഞെരിച്ചമർത്തുന്ന ഈ അവസ്ഥയെ മാറ്റിമറിക്കാൻ നമുക്ക് പ്രതിജ്ഞ ചെയ്യാം. ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റ് മോഡി സർക്കാരിനെതിരെ പോരാട്ടത്തിൽ ഐക്യപ്പെടുക. സ്വന്തം വിധി സ്വന്തം കൈകളിൽ ഏന്തുക. ഉണരുക! ചെറുക്കുക.! വിമോചിതരാവുക.
25 – 5 – 22

Follow | Facebook | Instagram Telegram | Twitter