പൊലീസ് മർദ്ദനം, ജാമ്യമില്ലാ വകുപ്പുകൾ- കുറ്റം; മുസ്ലിം വംശഹത്യക്കെതിരെ പ്രതിഷേധിച്ചു!
എറണാകുളം ജില്ലയിലെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി മുതൽ 39 പേർ കസ്റ്റഡിയിലാണ്. വെൽഫെയർ പാർട്ടിയുടെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സദഖത്ത്, കളമശേരി മണ്ഡലം പ്രസിഡന്റ് നിസാർ, ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് കരിം കല്ലുങ്കൽ എന്നിവരും ബാക്കി 36 പേർ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളും പ്രവർത്തകരും.
ഇവർ ചെയ്ത കുറ്റം ഇതാണ്
ഡൽഹിയിൽ സംഘ് പരിവാർ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന മുസ്ലിം വംശഹത്യയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി ട്രെയിൻ തടഞ്ഞു. അവരെ പോലീസ് കൈകാര്യം ചെയ്യുന്നത് കണ്ടു ഇടപെട്ട വെൽഫെയർ പാർട്ടി ജില്ലാ മണ്ഡലം നേതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ശരിയാണ് പോലീസിന് നിയമപരമായി കേസെടുക്കാം. അത് അഭിമുഖീകരിക്കാൻ തയ്യാറുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നതും. എന്നാൽ പ്രതിഷേധിച്ചതിന്റെ പേരിൽ അവരെ തല്ലിച്ചതയ്ക്കാൻ പോലീസിന് ആര് അധികാരം കൊടുത്തു ? വംശഹത്യയ്ക്കിരയായിക്കൊണ്ടിരിക്കുന്ന ജനതയ്ക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്ക്കുക എന്നതാണോ കേരള പോലീസിന്റെ നിലപാട് ? സമരക്കാരുടെ എല്ലുകൾ തകർത്ത പോലീസ് അവരെ വേണ്ട വിധം ചികിത്സയ്ക്ക് പോലും വിധേയമാക്കിയിട്ടില്ല..
ട്രെയിൻ തടയുക എന്ന സമരരീതി ആവിഷ്കരിച്ചു എന്നതിനപ്പുറം എന്ത് കുറ്റകൃത്യം ചെയ്തിട്ടാണ് ആർ പി എഫ് കേരള പോലീസിന് കേസ് കൈമാറിയിരിക്കുന്നത് ? ജാമ്യമില്ലാ വകുപ്പുകൾ എഴുതിച്ചേർത്ത് സമരക്കാരെ ദ്രോഹിക്കുക എന്നത് കേരള പോലീസിന്റെ സ്ഥിരം രീതി ആണെന്നിരിക്കെ ഇതിൽ ഒരത്ഭുതവും തോന്നുന്നില്ല, പ്രതിഷേധിക്കുക…
_ ശ്രീജ നെയ്യാറ്റിൻകര