സംഘ് പരിവാർ വംശീയാക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ തയ്യാറാവുക
രാമ നവമി ആഘോഷങ്ങളുടെ മറവിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സംഘ്പരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വംശീയ ആക്രമണങ്ങൾ ജനാധിപത്യ – മതേതര ഇന്ത്യയെ വെല്ലു വിളിക്കുന്നതാണെന്നും പൗര സമൂഹത്തിന്റെ സമാധാന ജീവിതത്തെ തടസപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന;
മാംസ ഭക്ഷണം വിളമ്പിയതിന്റെ പേരിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച സംഭവം മുതൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സംഘ് പരിവാർ വ്യാപകമായ അക്രമം നടത്തുകയാണ് മുസ്‌ലിങ്ങളുടെ വീടുകളും പള്ളിയും ദർഗയും അക്രമകാരികൾ അഗ്നിക്കിരയാക്കിയ സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഘ്പരിവാർ മുസ്‌ലിങ്ങൾക്ക് നേരെ കൊലവിളികൾ നടത്തുന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ് എന്നുള്ളത് രാജ്യം നേരിടുന്ന ഭീകരാന്തരീക്ഷം വെളിപ്പെടുത്തുന്നതാണ്.
ഹിന്ദുത്വയുടെ കൃത്യമായ ആസൂത്രണമാണ് ഈ അക്രമങ്ങൾക്ക് പിന്നിലുള്ളത് എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ഭരണകൂടം അക്രമികൾക്കെതിരെ മൗനം പാലിക്കുന്നത്. ഈ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തെ ജനാധിപത്യപരമായി പ്രതിരോധിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടേയും ഉത്തരവാദിത്തമാണ്. സംഘപരിവാറിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ജനാധിപത്യ – മതേതര വിശ്വാസികൾ തയ്യാറാകണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
പ്രസ്താവനയിൽ ഒപ്പ് വച്ചവർ:
ബി ആർ പി ഭാസ്കർ, കെ സച്ചിദാനന്ദൻ, രമ്യ ഹരിദാസ് എം പി, ആനി രാജ, കെ അജിത, കെ കെ രമ എം എൽ എ, കെ ഇ എൻ, സി പി ജോൺ, പന്ന്യൻ രവീന്ദ്രൻ, ഡോ ജെ ദേവിക, എൻ പി ചെക്കുട്ടി, ഡോ രേഖ രാജ്, കെ കെ കൊച്ച്, ഡോ സി എസ് ചന്ദ്രിക, സണ്ണി എം കപിക്കാട്, ശീതൾ ശ്യാം, ഡോ എസ് പി ഉദയകുമാർ, റഫീഖ് അഹമ്മദ്, ആർ അജയൻ, കെ ജി ജഗദീശൻ, കെ കെ ബാബുരാജ്, ജിയോ ബേബി, ഭാസുരേന്ദ്ര ബാബു, മൃദുല ദേവി എസ്, സി ആർ നീലകണ്ഠൻ, ഡോ കെ ജി താര, സി കെ അബ്ദുൾ അസീസ്, കെ എസ് ഹരിഹരൻ, ദിനു വെയിൽ, ആബിദ് അടിവാരം, ഗോമതി ഇടുക്കി, അനിത ശാന്തി, ശ്രീജ നെയ്യാറ്റിൻകര, അഡ്വ കുക്കു ദേവകി, ഡോ ഹരിപ്രിയ, ഡോ ധന്യ മാധവ്, അഡ്വ ഫാത്തിമ തഹ്ലിയ, ഡോ സാംകുട്ടി പട്ടംകരി, ഷമീന ബീഗം, ജോളി ചിറയത്ത്, ഡോ അമല അനി ജോൺ, എം സുൽഫത്ത്, ലാലി പി എം, കെ കെ റൈഹാനത്ത്, അഡ്വ കെ നന്ദിനി,
അപർണ ശിവകാമി, അഡ്വ ഭദ്രകുമാരി, തനൂജ ഭട്ടതിരി, പ്രശാന്ത് സുബ്രഹ്മണ്യൻ, ബിന്ദു തങ്കം കല്യാണി, അഡ്വ സുജാത വർമ്മ, ബൈജു മേരിക്കുന്ന്, മുഹമ്മദ് ഉനൈസ്.
:കോ ഓഡിനേഷൻ സിറ്റിസൺസ് ഫോർ ഡെമോക്രസി