ക്വൊറൻറ്റീൻ ചെലവ്- സര്‍ക്കാര്‍ പ്രവാസികളെ പിഴിയരുത് ! അവർ ചോദിച്ചതിനപ്പുറം തന്നിട്ടുണ്ട്
വാര്‍ത്ത: വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വൊറൻറ്റീൻ സര്‍ക്കാര്‍ ഒഴിവാക്കി. ക്വാറന്റീന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
#SocialMedia
_അബ്ദുല്ല നസീഹ്
വിഷയം പ്രവാസികൾ തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട് ആണല്ലോ.
അവരിൽ നിന്ന് വിമാന ടിക്കറ്റ് ഇനത്തിൽ തന്നെ കേന്ദ്ര സർക്കാരും മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരിൽ നിന്ന് ട്രെയിൻ ടിക്കറ്റ് ഇനത്തിൽ റെയിൽവേയും അത്യാവശ്യത്തിന് നന്നായി പിഴിയുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗജന്യമായി ക്വൊറൻറ്റീൻ സൗകര്യങ്ങൾ നൽകുമെന്നാണ് കേരള സർക്കാർ ആവർത്തിച്ചു പറഞ്ഞിരുന്നത്. പത്രസമ്മേളനത്തിലും, കെ ടി ജലീല്‍ മന്ത്രിയുടെയും പി വി അന്‍വര്‍ എം.എല്‍.എയുടെയും ഫേസ്ബുക്ക് പോസ്റ്റുകൾ ഇപ്പോഴും അവിടെ ഉണ്ട്. അതിന്റെ കൂട്ടത്തിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും ആ ഭാഗം കാണാം.
2 ലക്ഷത്തിന് അടുത്തു ആളുകളെ accommodate ചെയ്യാൻ സൗകര്യമുണ്ട് എന്നതായിരുന്നു ക്ലെയിം. സ്വാഭാവികമായി അതിനുള്ള സാമ്പത്തിക ബാധ്യത സർക്കാർ കണക്ക് കൂട്ടിയിട്ടുണ്ടാവും. ഉണ്ടായിരുന്നെങ്കിൽ ഈ ഒരു പിന്മാറ്റത്തിന്റെ ആവിശ്യം ഇല്ലായിരുന്നു.
ക്വൊറൻറ്റീൻ സെന്‍ററുകളുടെ നടത്തിപ്പ് ചിലവുകൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഇനി മാസങ്ങളായി ജോലിയും ശമ്പളവും ഇല്ലാത്ത, പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം കേരളത്തിനെ താങ്ങി നിർത്തിയ പ്രവാസികളിൽ നിന്ന് അവരുടെ ക്വൊറൻറ്റീൻ ചിലവുകൾ വഹിക്കാൻ പറയുന്നത് അക്രമമാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിലപാട് എടുത്ത സംസ്ഥാനമാണ് കേരളം. ആ പ്രതീക്ഷ ഇല്ലാതാക്കരുത്.
പരിഹാരം ?
സർക്കാർ ഇപ്പോൾ കണ്ടെത്തിയ സെന്‍ററുകള്‍ ബഹുഭൂരിപക്ഷവും സൗജന്യമായി ലഭിച്ചത് ആണ്. സ്വകാര്യ-മത സംഘടനകളുടെ സ്ഥാപനങ്ങൾ-കെട്ടിടങ്ങൾ ആണ്. അതിന് എന്തായാലും വല്യ ചിലവുകൾ ഇല്ല. കാര്യമായി ചിലവ് ഭക്ഷണം പോലെ ദൈനംദിന ചിലവുകൾ ആണ്. അത് സന്നദ്ധ സംഘടനകളും, മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ സഹകരണത്തിൽ നടത്തട്ടെ !
അങ്ങനെ ആണെങ്കിൽ സർക്കാരിന് ഉള്ള അമിത സാമ്പത്തിക ബാധ്യത മറികടക്കാൻ പറ്റും. പ്രാക്ടിക്കൽ ആയ ഒരു പരിഹാരം ആണ് ഇത് എന്നാണ് എന്റെ ധാരണ. മറ്റു പരിഹാരങ്ങൾ ഉണ്ടെങ്കിൽ ആർക്കും നിർദ്ദേശിക്കാം.
എന്നാലും ആ പ്രവാസികളുടെ കയ്യിൽ നിന്ന് വാങ്ങരുത്. അവർ ചോദിച്ചതിന് അപ്പുറം തന്നിട്ടുണ്ട്. ഇപ്പോൾ അവരുടെ കയ്യിൽ ഇല്ലാത്തത് കൊണ്ടാണ്.
പിന്നെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ ഒരു പരാമർശം ഖേദകരമാണ്.
ചോദ്യം: പാവപ്പെട്ട പ്രവാസികൾ എന്ത് ചെയ്യും ?
മുഖ്യമന്ത്രി: അവരും ചിലവ് എടുക്കണം, ടിക്കറ്റ് എടുത്തു വരുന്ന കൂട്ടത്തിൽ ഇതിന്റെ ചിലവും കാണണം !
മുന്തിയ അത്തറിന്റെ മണവും വലിയ പെട്ടികളും ഒന്നും ഇല്ലാത്ത പ്രവാസികൾ ആണ് കൂടുതൽ എന്ന് ഒരു welfare stateന്റെ മുഖ്യമന്ത്രി പോലും മറന്നു പോയോ ?
ഉടനെ പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.