സുരേഷ് ഗോപിയുടെ ശരീരഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവും
“സുരേഷ് ഗോപിയുടെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ…” വനിതാ മാധ്യമ പ്രവർത്തകരുടെ ദേശീയ കൂട്ടായ്മയായ നെറ്റ്വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ(NWMI) യുടെ പ്രസ്താവന:
മാധ്യമ പ്രവർത്തക ഷിദ ജഗത്തിന് നേരെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി യുടെ ഭാഗത്ത് നിന്ന് ഉണ്ടായ അപമര്യാദയായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്. വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ Network of Women in Media, India ഈ പ്രവൃത്തിയെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വെക്കുന്ന , അദ്ദേഹത്തിൻ്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്.
സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്ന് NWMI ആവശ്യപ്പെടുന്നു. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയിൽ തന്നെ, ഷിദയുടെ തൊഴിൽ സ്ഥാപനമായ മീഡിയ വൺ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്ന് NWMI ആവശ്യപ്പെടുന്നു.
Follow us on | Facebook | Instagram | Telegram | Twitter | Threads