ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ | പി എൻ ഗോപികൃഷ്ണൻ

ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബനിർമ്മിതികളെയും സത്യാനന്തര പ്രചരണങ്ങളെയും നിശിതമായി തുറന്നു കാണിക്കുന്ന പുസ്തകമാണ് കവി പി എൻ ഗോപീകൃഷ്ണൻ എഴുതിയ “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ”. മറാത്ത ചിത്പാവൻ ബ്രാഹ്മണരുടെ നഷ്ട സാമ്രാജ്യ മോഹത്തിനെ പരിഹരിക്കാനായി പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്ന പരിശ്രമങ്ങൾ ഇതിൽ വിശദീകരിക്കുന്നു.


BUY NOW

കൂടാതെ, തിലകിന്റെ നവ യാഥാസ്ഥിതിക ബ്രാഹ്മണ ശ്രമങ്ങൾ, സവർക്കർ ബ്രിട്ടീഷ് ഗവൺമെന്റിനും ഇന്ത്യാ ഗവൺമെന്റിനും മുമ്പാകെ സമർപ്പിച്ച മാപ്പപേക്ഷകൾ, ഗാന്ധിവധത്തിന്റെ ഗൂഢാലോചനാ നാൾവഴികൾ, വിചാരണയിൽ വെളിപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ക്രൂര കൗശലങ്ങൾ, സവര്‍ക്കറുടെയും ഗോൾവാൾക്കറുടെയും പ്രത്യയശാസ്ത്രങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഹിംസാത്മക ബ്രാഹ്മണിസം, ഗോഡ്സെ ഷിംലാ കോടതിയിൽ നടത്തിയ പ്രസ്താവനയുടെ സത്യാനന്തരത, കപൂർ കമ്മീഷൻ റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് മുഖം തുടങ്ങി നിരവധി ചരിത്ര സന്ദർഭങ്ങളെ ആധാര രേഖകൾ സഹിതം ഗ്രന്ഥകാരൻ പരിശോധിക്കുന്നു.


BUY NOW

Follow us on | Facebook | Instagram Telegram | Twitter | Threads