ഹിന്ദുത്വ ഭീകരവാദിയുടെ കലാപാഹ്വാനം; ആഭ്യന്തരമന്ത്രിക്ക് ശ്രീജ നെയ്യാറ്റിന്‍കര നല്‍കിയ പരാതി

നവരാത്രി പൂജയുടെ മറവിൽ മാരകമായ ആയുധശേഖരങ്ങൾ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു, കലാപാഹ്വാനം നടത്തിയ പ്രതീഷ് വിശ്വനാഥ് എന്ന ഹിന്ദുത്വ ഭീകരവാദിക്കെതിരെ ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതി;

വിഷയം:- പ്രതീഷ് വിശ്വനാഥ്‌ന്‍റെ കലാപാഹ്വാനം

സർ,

കേരളത്തിൽ വർഗീയ കലാപാഹ്വാനവുമായി നിരവധി തവണ സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഒരാളാണ് ഹിന്ദു സേന നേതാവ് എന്നറിയപ്പെടുന്ന പ്രതീഷ് വിശ്വനാഥ്‌. പലരും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവിൽ നവരാത്രി പൂജയുടെ മറവിൽ ആയുധ ശേഖരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമത്തിന് ആഹ്വാനം നടത്തുകയാണിയാൾ.

” ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്. ”എന്ന് എഴുതി ആയുധങ്ങൾക്കൊപ്പം നിൽക്കുന്ന സ്വന്തം ഫോട്ടോ പ്രദർശിപ്പിച്ചുകൊണ്ട് പരസ്യമായി നടത്തിയ ഈ ക്രിമിനൽ പ്രവർത്തനത്തെ പോലീസ് കണ്ടില്ലെന്നു നടിയ്ക്കുന്നത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും സുസ്ഥിരതയ്ക്ക് ഭീഷണിയാണ്.

ആയതിനാൽ പ്രതീഷ് വിശ്വനാഥിന്‍റെ സങ്കേതം റെയ്‌ഡ്‌ നടത്തി ആയുധങ്ങൾ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് അഭ്യർഥിക്കുന്നു.
വിശ്വസ്തതയോടെ
ശ്രീജ നെയ്യാറ്റിൻകര

Like This Page Click Here

Telegram
Twitter