കോൺഗ്രസ്സ് വീണ്ടും മുസ്‌ലിങ്ങളെ വഞ്ചിക്കുന്നതിന്റെ സൂചന
#Election
മധ്യപ്രദേശ് തെരഞ്ഞെടുപ്പാണ് ഇന്ന്. മുപ്പത്തിയെട്ടു ലക്ഷത്തോളം മുസ്‌ലിങ്ങൾ വോട്ടർപട്ടികയിൽ ഉള്ള നാടാണ്. 230 അംഗങ്ങളുള്ള മധ്യപ്രദേശ് സംസ്ഥാന നിയമസഭയിൽ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ഒരൊറ്റ മുസ്‌ലിം പ്രതിനിധി മാത്രമാണുള്ളത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്സ് 229 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 3 മുസ്‌ലിങ്ങളെ മാത്രമാണ് ആ 229 പേരുൾപ്പെടുന്ന സ്ഥാനാർഥിപട്ടികയിൽ ഉള്ളത്.
രാജ്യത്ത് ബി.ജെ.പിക്കെതിരെ പൊരുതുകയാണ് തങ്ങളെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞുനടക്കുന്ന കോൺഗ്രസ്സിനു മധ്യഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ നാൽപ്പത് ലക്ഷത്തോളം വരുന്ന മുസ്‌ലിംകൾ തങ്ങൾക്ക് വോട്ടു ചെയ്യാനുള്ള ഒരു വിഭാഗം മാത്രമാണ്. തെലങ്കാനയിലും രാജസ്ഥാനിലുമെല്ലാം കോൺഗ്രസ്സ് തുടരുന്നത് ഇതേ രീതി തന്നെയാണ്.
ലോകസഭാ ഇലക്ഷന്റെ സെമിയും ട്രയലുമൊക്കെയാണ് ഈ തെരഞ്ഞെടുപ്പുകളെങ്കിൽ കോൺഗ്രസ്സ് ഈ രാജ്യത്ത് വീണ്ടും മുസ്‌ലിം ജനതയെ ഭീകരമായി പറ്റിക്കാൻ പോവുന്നതിന്റെയും സൂചനകൾ കൂടിയാണിതെന്നു മനസ്സിലാക്കിയേ തീരൂ. തെലങ്കാനയിൽ ആറര ശതമാനം വരുന്ന റെഡ്ഢികൾക്ക് 94 അംഗ സ്ഥാനാർഥിപ്പട്ടികയിൽ 33 സീറ്റുകളാണ് കോൺഗ്രസ്സ് പാർട്ടി നൽകിയത്. മധ്യപ്രദേശിൽ ആറരശതമാനത്തോളം വരുന്ന മുസ്‌ലിങ്ങൾക്ക് 229 ൽ 3 സീറ്റും.
ഫാസിസ്റ്റ് വിരുദ്ധതയുടെ ബാധ്യത മൊത്തം പേറി ഈ രാജ്യത്തെ മുസ്‌ലിംകൾ ഒന്നിച്ചുനിന്നു കോൺഗ്രസ്സിനെ ജയിപ്പിക്കണം എന്നിനിയും വന്നു പറയുന്നവരോടാണ്.
_ അസ്‌ലഹ് വടകര