വ്യക്തികളെ ഭീകരവാദികളാക്കുന്ന ബില്‍ കോണ്‍ഗ്രസ് അനുകൂലിക്കുന്നതിന്‍റെ കാരണങ്ങൾ
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വ്യാജമായി കെട്ടിച്ചമച്ച കേസുകളിൽപ്പെട്ടു ജയിലിലടക്കപ്പെട്ട ഭൂരിഭാഗം പേരും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അവരുടെ യൗവ്വനവും ജീവിതവുമൊക്കെ തടവറയിൽ തുടങ്ങി, തടവറയിൽ അവസാനിക്കുന്നു…
യാസിന്‍
അമിത്ഷായുടെ NIA ബില്ലിനെ കോൺഗ്രസ് എം.പിമാർ എതിർത്ത് വോട്ട് ചെയ്യാത്തതിൽ ഒരത്ഭുതവും തോന്നുന്നില്ല. സ്വന്തം കുഞ്ഞ് ചാപിള്ള ആണേലും ഏറ്റെടുക്കണമെന്നാണല്ലോ.
ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗങ്ങളെയും വിമത രാഷ്ട്രീയ പ്രവർത്തകരെയും കാലാകാലം തടവറക്കുള്ളിൽ തളയ്ക്കാൻ കോൺഗ്രസ് സർക്കാരാണ് ദേശിയ അന്വേഷണ ഏജൻസിക്ക് ജന്മം കൊടുത്തത്. നിരവധി നിരപരാധികളായ മനുഷ്യരെ ഭീകരവാദവും രാജ്യദ്രോഹവും ആരോപിച്ചു അവർ ജയിലിൽ അടച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഹിന്ദുത്വ പൊതുബോധത്തെ ഉപയോഗപ്പെടുത്താനായി വ്യാജ ഏറ്റുമുട്ടലുകൾക്കും കള്ളക്കേസുകൾക്കും ആവോളം പിന്തുണയും കോൺഗ്രസ് സർക്കാർ ചെയ്തിട്ടുണ്ട്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വ്യാജമായി കെട്ടിച്ചമച്ച കേസുകളിൽപ്പെട്ടു ജയിലിലടക്കപ്പെട്ട ഭൂരിഭാഗം പേരും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അവരുടെ യൗവ്വനവും ജീവിതവുമൊക്കെ തടവറയിൽ തുടങ്ങി, തടവറയിൽ അവസാനിക്കുന്നു.
അമിത്ഷായുടെ ബില്ലിന്റെ വോട്ടെടുപ്പിന് മുമ്പ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ അടച്ചിട്ട മുറിയിൽ കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. അവതരിപിക്കപ്പെടുന്ന ബിൽ ജനവിരുദ്ധമാണ് എന്ന് അഭിപ്രായം പറയുന്നതിന് പകരം വോട്ട് ചെയ്തില്ലേൽ കേരളത്തിലെ ജനങ്ങൾ വിമര്‍ശിക്കും എന്ന നേർത്ത ശബ്ദം മാത്രമാണ് കേരളത്തിലെ യു.ഡി.എഫ് എം.പിമാർ ഉയർത്തിയത്.
പ്രദേശികമായല്ല, ദേശിയമായാണ് ചിന്തിക്കേണ്ടത് എന്ന് കോൺഗ്രസ് നേതാവ് നിരഞ്ജൻ ചൗധരിയുടെ അഭിപ്രായത്തിന് മുന്നിൽ കേരളത്തിലെ കോൺഗ്രസ് എം.പി മാരുടെ വായ മൂടിപ്പോയി. അല്ലേലും കോൺഗ്രസ്സിന് ദേശിയത വിട്ടൊരു കളിയില്ലല്ലോ. അവന്മാര് ദേശീയത ഉണ്ടാക്കിയതിന്റെ അനന്തരഫലാമാണ് നാം ഇന്ന് അനുഭവിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും കാരണം. കോൺഗ്രസിന്റെ ദേശിയതാ വാദമാണ് ബിജെപിക്ക് അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി മാറിയത്.
Related Article ആരെയും ഭീകരരായി പ്രഖ്യാപിച്ച് വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്തുന്ന നിയമഭേദഗതി