എന്‍റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാർക്വേസിന് ഒരു കത്ത്

ജീവിച്ചതല്ല ജീവിതം, നാം ഓർമ്മയിൽ വയ്ക്കുന്നതാണ്‌, പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി നാം ഓർമ്മയിൽ വയ്ക്കുന്നതാണു ജീവിതം…
_ ഗബ്രിയേല്‍ ഗാര്‍സിയ മാർക്വേസ്

എന്‍റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാർക്വേസിന് ഒരു കത്ത്

റോഡ്രിഗോ ഗാര്‍സിയ
മാർക്വേസിന്‍റെ മകന്‍, സംവിധായകന്‍
ന്യുയോര്‍ക്ക് ടൈംസ് 2020 മെയ് ആറിന് പ്രസിദ്ധീകരിച്ചത്
വിവര്‍ത്തനം_ അബ്ദുല്‍ റഹ്മാന്‍ ഒ എം

ഗാബോ,
ഏപ്രില്‍ 17 നിങ്ങളുടെ മരണത്തിന്‍റെ 16 ആം വാര്‍ഷികമായിരുന്നു. ഞെട്ടിപ്പിക്കുന്ന സര്‍ഗാത്മകമായ ക്രൂരതകൾ, അതിനിർഭരമായ ദയ, സമര്‍പ്പണം എന്നിവ കൊണ്ടും, അതിനെല്ലാം മദ്ധ്യേ നിന്നു കൊണ്ടും കഴിയുന്ന മനുഷ്യരെ കൊണ്ട് ലോകം അതിനെന്നും കഴിയുന്ന പോലെ വലുതായി വളര്‍ന്നിരിക്കുന്നു.

ഒരു കാര്യം പുതിയതാണ് കേട്ടോ: ഒരു മഹാരോഗം, നമുക്ക് എല്ലാവര്‍ക്കും അറിയുന്നതു അനുസരിച്ച്, അത് ഉത്ഭവിച്ചത്, ഒരു ഭക്ഷണ മാര്‍ക്കറ്റില്‍ നിന്നാണ്: മൃഗത്തില്‍ നിന്ന് മനുഷ്യരിലേക്ക് കുതിച്ചു ചാടിയ ഒരു വൈറസില്‍ നിന്ന്. വൈറസിന് ഒരു ചെറിയ ഒരു ചലനം. പക്ഷെ ആ ഒരു വലിയ കുതിപ്പ് അപൂര്‍വ്വമായ ഒന്നായിരുന്നു. കണക്കുകൂട്ടൽ അസാധ്യമായ സമയമെടുത്ത് പ്രകൃതിപരമായ തിരഞ്ഞെടുപ്പിലൂടെ വളര്‍ന്ന അത്യാവേശമുള്ള ഒരു ജീവിയാണിതിന്ന്. ഒരുപക്ഷെ, അത്തരം പദങ്ങളില്‍ നിന്ന് കൊണ്ട് അതിനെ പറ്റി സംസാരിക്കുന്നത് അത്ര ശരിയായിരിക്കില്ല. അത്തരം വാക്കുകള്‍ അതിനെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. അതിനു നമ്മളോട് പ്രത്യേകിച്ച് ഒരു വെറുപ്പുമില്ല. അതിനെടുക്കാന്‍ പറ്റുന്നത് എടുക്കുന്നു. കാരണം, അതിനത് കഴിയുമെന്നത് കൊണ്ട് തന്നെ. തീര്‍ച്ചയായും നമുക്ക് അതിനെ പലതുമായി ബന്ധപ്പെടുത്താം. എന്‍റെ കുറ്റപ്പെടുത്തലിൽ വ്യക്തിപരമായ ഒന്നുമില്ല കേട്ടോ.

BUY NOW ഏകാന്തതയുടെ നൂറുവർഷങ്ങൾ

അച്ഛന്‍റെ “കോളറ കാലത്തെ പ്രണയം” എന്ന നോവലിനെയോ അതിന്‍റെ പേരിൽ തന്നെയുള്ള മഹാവ്യാധിയെ പറ്റിയോ “ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി”ലെ നിദ്രാഹാനിയെന്ന മഹാവ്യാധിയെ പറ്റിയോ ഒരു വര്‍ത്തമാനം കേള്‍ക്കാതെ എന്‍റെ ഒരു ദിവസവും കടന്നു പോയിട്ടില്ല. ഇതില്‍ നിന്നെല്ലാം നിങ്ങള്‍ നിര്‍മിച്ചതിനെ പറ്റി ചിന്തിക്കാതിരിക്കൽ അതിനാല്‍ തന്നെ അസാദ്ധ്യമാണ്. യഥാര്‍ത്ഥ്യത്തിലും, സാഹിത്യ ഭാവനയിലുള്ളതുമായ മഹാവ്യാധികള്‍, അവയിൽ നിന്ന് മടങ്ങി വരുന്ന ആളുകളും സാധങ്ങളും എപ്പോഴും നിങ്ങളെ ആകര്‍ഷിച്ചിരുന്നു.

സ്പാനിഷ് പനി (സ്പാനിഷ് ഫ്ലൂ) ഈ ഗോളത്തെ പ്രഹരം കൊള്ളിച്ചപ്പോള്‍ നിങ്ങള്‍ ജനിച്ചിരുന്നില്ല. പക്ഷെ നിങ്ങള്‍ വളര്‍ന്നു വന്നത് കഥ പറച്ചിലുകൾ അടക്കിവാണ വീട്ടിലാണ്. അതിനാല്‍ തന്നെ പ്ലേഗ്, പ്രേതങ്ങളെപ്പോലെ, ഖേദങ്ങളെപ്പോലെ വലിയ സാഹിത്യ സൃഷ്ടികൾക്ക് ഗുണം ചെയ്തു. ആളുകള്‍ പണ്ടെത്തെ ഭൂതകാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച്, വാല്‍നക്ഷത്രത്തിന്‍റെ നാളുകളില്‍ നടന്ന പോലെ സംസാരിക്കുമെന്ന് നിങ്ങള്‍ പറഞ്ഞു. അതായത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ സമയം നടന്ന, ഹാലിയുടെ വാല്‍നക്ഷത്രത്തെ പറ്റി. ഈ സഹസ്രാബ്ദത്തിന്‍റെ അവസാനമത് തിരിച്ചെത്തിയപ്പോള്‍ എത്ര ആകാംഷയോടെയാണ് ഗാബോ അതുകണ്ടത്. 76 വര്‍ഷത്തിലൊരിക്കല്‍ മാത്രം, ഒരു ശരാശരി മനുഷ്യായുസിനു ചേരുന്ന പോലെയുള്ള ചക്രം, നിശ്ശബ്ദമായ മണിക്കൂറിൽ മുഴങ്ങുന്ന രഹസ്യപൂര്‍ണ്ണമായ ഒരു ഘടികാരം ഗബോയെ അത്ഭുതപ്പെടുത്തി. ഒരു യാദൃശ്ച്ചികത മാത്രമാണോ അത് ? ഒരുപക്ഷെ വെറുമൊരു മായ.

BUY NOW കോളറകാലത്തെ പ്രണയം

നിങ്ങളൊരു നിരീശ്വരവാദിയായിരുന്നു. എന്നിരുന്നാലും പ്രപഞ്ചത്തിന് മറ്റൊരു ബ്രഹദ് പദ്ധതി ഇല്ലെന്നുറപ്പിച്ച് പറയാനും സാധിക്കില്ലെന്നും പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ ? അങ്ങനെ നോക്കുകയാണെങ്കില്‍, ഒരുപക്ഷെ എനിക്കുള്ളതിനെക്കാള്‍ ഉള്‍ക്കാഴ്ച നിങ്ങള്‍ക്കുണ്ട്.

ഒരു മഹാരോഗം തിരിച്ചെത്തിയിരിക്കുന്നു. ശാസ്ത്രത്തിന്‍റെ വലിയ പുരോഗതികള്‍ക്കിടയിലും നമ്മുടെ മനുഷ്യകുലത്തിന്‍റെ ആഘോഷിക്കപ്പെട്ട കപടത ഉണ്ടായിട്ടു പോലും, ഇതുവരെയുള്ള നമ്മുടെ വലിയ ഒരു പദ്ധതി (strategy) വെറുതെ വീടകങ്ങളില്‍ ഇരിക്കലായിരുന്നു. വേട്ടക്കാരനില്‍ നിന്ന് ഗുഹയില്‍ ഒളിക്കുന്ന ഇരയെ പോലെ മനുഷ്യത്വതോട് അല്‍പം മാത്രം കൂറുള്ളവര്‍ക്ക് വിനയാന്വിതരായിരിക്കാം. മറ്റുള്ളവര്‍ക്ക്, ഇടറിവീഴാന്‍ പോന്ന വിഷമിപ്പിക്കുന്ന ഒന്നായിരുന്നു.

നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് രാജ്യങ്ങളായ ഇറ്റലിയും സ്പൈനുമാണ് ഏറ്റവും ബാധിക്കപ്പെട്ടവര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗബോയും മേര്‍സീടെസും പലവട്ടം സന്ദര്‍ശിച്ച മിലാന്‍, മാഡ്രിഡ്, ബാര്‍സിലോന എന്നിവിടങ്ങളിലെ ഫ്ലാറ്റുകളില്‍ നിങ്ങളുടെ പഴയ സുഹൃത്തുക്കളാണ് ഇതിലേറെയും. ആ തലമുറയിലെ ഒരുപാട് ആളുകള്‍ പതറാതെ ഇരിക്കാനുള്ള ഊര്‍ജ്ജമുള്ളവരാണ് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പതിറ്റാണ്ടുകളോളം കാന്‍സറും, ഏകാധിപതികളും, ജോലികളും, ഉത്തരവാദിത്വങ്ങളും, കല്യാണവും അതിജീവിച്ചവര്‍, മറ്റൊരു കാരണവുമില്ലാതെ ഒരു പനി കൊണ്ട് മരിക്കുന്നതിനെ ഭയന്നിരിക്കുകയാണ്. നമ്മളെ ഭയപ്പെടുത്തുന്നത് മരണം മാത്രമല്ല, സാഹചര്യങ്ങള്‍ കൂടിയാണ്. സ്വന്തക്കാരില്‍ നിന്ന് ദൂരെ, സമാന സാഹചര്യങ്ങളില്‍ ഉള്ളവരുടെ ഇടയിൽ, ഒരു കരുണയുമില്ലാതെ ശബ്ദിക്കുന്ന യന്ത്രങ്ങള്‍ക്കടുത്ത്, അന്യഗ്രഹ ജീവികളെ പോലെ വേഷമിട്ടവരാല്‍ ഒരു ഗുഡ് ബൈ പോലുമില്ലാതെ വിട പറയുന്നതിനെ ഭയന്നു കൂടിയാണ്. അതേ ഗാബോയുടെ ഏറ്റവും വലിയ ഭയം: ഏകാന്തത.

BUY NOW പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം, ഗബ്രിയേൽ ഗർസിയ മാർക്വേസ്

ഡാനിയല്‍ ദിഫോയുടെ ‘പ്ലേഗ് വര്‍ഷത്തിലെ ഒരു ഡയറി” നിങ്ങളുടെ ഏറ്റവും വലിയ ഒരു സ്വാധീനമാണെന്നു പറയാറുണ്ടായിരുന്നു. പക്ഷെ ഇന്നലെ വരെ, നിങ്ങളുടെ പ്രിയപ്പെട്ടതില്‍ ഏറ്റവും പ്രിയപെട്ട ഈഡിപ്പസ് രേക്സിലെ, രാജാവിന്‍റെ ശ്രമങ്ങള്‍ എല്ലാം ഒരു പ്ലേഗ് അവസാനിപ്പിക്കാന്‍ ഉള്ളതാണെന്ന് ഞാന്‍ മറന്നിരിക്കുകയായിരുന്നു. രാജാവിന്‍റെ വിധിയുടെ ദുരന്ത നാടക വൈരുദ്ധ്യമായിരുന്നു എന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ എന്നുമുണ്ടായിരുന്നത്. പക്ഷെ അതിന്‍റെ അനന്തരാവസ്ഥയെ അഴിച്ചുവിട്ട ശക്തി ഒരു പ്ലേഗായിരുന്നു. മഹാവ്യാധികളെപ്പറ്റി ആലോചിച്ചു നോക്കുമ്പോള്‍ ഏറ്റവും വേട്ടയാടുന്നത് വ്യക്തിപരമായ വിധി ആയിരുന്നു എന്ന് ഗാബോ പറഞ്ഞത് ഓര്‍ക്കുന്നു. മുന്‍കരുതലുകള്‍, ആരോഗ്യശ്രദ്ധ, ധനമോ വയസ്സോ, എല്ലാമുണ്ടെങ്കിലും അടുത്ത നിര്‍ഭാഗ്യവാന്‍ ആരുമായിരിക്കാം. വിധിയും മരണവും: ഒരെഴുത്തുകാരന്‍റെ പ്രിയപ്പെട്ട വിഷയങ്ങള്‍.

ഇപ്പോള്‍ ഗാബോ ജീവിച്ചിരിക്കുന്നുവെങ്കില്‍ എന്നത്തേയും പോലെ മനുഷ്യനെ കൊണ്ട് മാത്രമേ വിസ്മയിതനാകൂ. ആ രീതിയില്‍ “മനുഷ്യന്‍” എന്ന പദമിപ്പോള്‍ ഉപയോഗത്തിലില്ലയെങ്കിലും, അതിനു ഞാന്‍ ഒരു അപവാദമിടും. നീ വെറുത്ത പുരുഷാധിപത്യത്തിനോട് തല കുലുക്കാനല്ല, മറിച്ച് ഒരിക്കൽ ഗാബോയുമായിരുന്ന, ചെറുപ്പക്കാരന്‍റെയും വളര്‍ന്നു വരുന്ന ഒരു എഴുത്തുകാരന്‍റെയും കാതുകളില്‍, എന്തിനധികം ദൈവത്തിന്‍റെ ചിത്രത്തിലുള്ള ശപിക്കപെട്ട സ്വതന്ത്ര മനസ്സ് ഉള്ള സൃഷ്ടിക്കു പോലും ആ പദം കൂടുതൽ തിരിച്ചറിവോടും ആശയത്തോട് കൂടിയും മുഴങ്ങുമെന്നതിനാലാണത്; ഭാഗദേയങ്ങള്‍ ശക്തമായി എഴുതപ്പെട്ടതാണെന്ന തിരിച്ചറിവോടെ.

BUY NOW പ്രണയവും ഭൂതാവേശവും, ഗബ്രിയേൽ ഗർസിയ മാർക്വേസ്

ഞങ്ങളുടെ ബലഹീനത കണ്ട് ഗാബോ പരിതപിക്കും. ഞങ്ങളുടെ പരസ്പര ബന്ധം കണ്ടു അത്ഭുതപ്പെടും. ക്ലേശങ്ങള്‍ കണ്ടു ദുഖിതനാകും, ചില നേതാക്കളുടെ കഠിന ഹൃദയത്വം കണ്ടു ദേഷ്യപ്പെടും. മുന്‍ നിരകളില്‍ നില്‍ക്കുന്ന ആളുകളുടെ നായകത്വം കണ്ട് സ്തബ്ദനാകും. എങ്ങനെയാണ് കാമുകര്‍, മരണമുള്‍പ്പെടെ, ഒപ്പം നിന്നു ഓരോ തടസങ്ങളെയും മറികടന്നു പോകുന്നത് എന്നു കേള്‍ക്കാന്‍ കാതോര്‍ത്തു നില്‍ക്കും. എന്തിനധികം, നിങ്ങളെ പോലെ അത്ര സ്നേഹമുണര്‍ന്നവരാണ് മനുഷ്യരെന്നു പറയും.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്, വീട്ടില്‍ കുടുങ്ങിയ ഞങ്ങളുടെ ആദ്യ ദിനങ്ങളില്‍ ഇത് എന്തൊക്കെ ഉണ്ടാക്കുമെന്നും അല്ലെങ്കില്‍ ഇതില്‍ നിന്ന് എന്തുണ്ടായി വരുമെന്നു വിശദീകരിക്കാന്‍ ശ്രമിച്ച് എന്‍റെ മനസ്സ് വീര്‍പ്പുമുട്ടുകയായിരുന്നു. ഞാന്‍ പരാജയപ്പെട്ടു. കട്ടിയേറിയ ഒരു പുക മഞ്ഞ് വന്ന പോലെ. കാര്യങ്ങള്‍ ഭയാനകമായ യുദ്ധങ്ങളിലെ പോലെ ദിവസേനെ കൂടുതല്‍ വ്യക്തമാകുമ്പോള്‍, തൃപ്തികരമായ രീതിയില്‍ എല്ലാം മനസില്‍ ഉറപ്പിച്ച് വെക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല.

ജീവിതം മുന്‍പത്തെ പോലെയാകില്ലെന്നു ഉറപ്പുള്ളവരാണ് പലരും. ചിലര്‍ക്ക് വലിയ മാറ്റങ്ങള്‍, കൂടുതല്‍ പേര്‍ക്ക്, ചെറിയ മാറ്റങ്ങളും വരുമെന്നു തോന്നുന്നു. പക്ഷെ ഞാന്‍ സംശയിക്കുനത്, എല്ലാവരും കാര്യങ്ങളിലോട്ടു മടങ്ങി വരുമെന്നാണ്. ജീവിതം അപ്രതീക്ഷിതമായ വഴികളിലൂടെയും മുന്നോട്ട് പോകുമെന്നതിനും, അതിനാല്‍, നമ്മള്‍ നന്നായി തന്നെ ജീവിക്കണമെന്നും, ജീവിക്കുമെന്നുമുള്ള നല്ല ഒരു വാദത്തിന്‍റെ തെളിവല്ലേ ഈ മഹാവ്യാധി എന്നു പറയപ്പെടുമോ ? ഞങ്ങളുടെ ഒരു പേരക്കുട്ടികളില്‍ ഒരാള്‍ പ്രകടിപ്പിച്ച സംശയമാണത്.

BUY NOW അപരിചിത തീർത്ഥാടകർ, ഗബ്രിയേൽ ഗർസിയ മാർക്വേസ്

സഞ്ചാരത്തിനുള്ള നിബന്ധനകള്‍ക്ക് ചില ഇടങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിട്ടുണ്ട്. അല്‍പ്പാല്‍പ്പമായി ലോകം സാധാരണത്വത്തിലോട്ടു കടക്കാന്‍ ശ്രമിക്കും. ആസന്നമായ സ്വാതന്ത്ര്യം പകല്‍ കിനാവ് കണ്ടവര്‍, അടുത്തിടെ ദൈവങ്ങള്‍ക്ക് തങ്ങള്‍ നേർച്ച ചെയ്തതു ഒക്കെ മറന്നു തുടങ്ങി. ഈ മഹാരോഗം നമ്മുടെ ഉള്ളുകളിലും വംശത്തിലും സൃഷ്ടിച്ച ആഘാതം മനസ്സിലാക്കാനുള്ള ശ്രമവും കുറഞ്ഞു വരുന്നുണ്ട്. ഇപ്പോള്‍ തന്നെ ഷോപ്പിംഗ് നമ്മുടെ പ്രിയ ലഹരിയായി ഗംഭീര തിരിച്ചുവരവ് ഭീഷണിപ്പെടുത്തുന്നുണ്ട്, ഞാന്‍ ഇപ്പോഴും ഒരു പുകമഞ്ഞിലാണ്. പങ്കിട്ട അനുഭവത്തെ ദഹിപ്പിക്കാന്‍, വര്‍ത്തമാന കാലത്തിലെയും, ഭാവിലെയും പണ്ഡിതര്‍ക്കായി കാത്തിരിക്കേണ്ടി വരുമെനിക്ക്.

ആ ദിനത്തിനായ് കാത്തിരിക്കുകയാണ് ഞാന്‍. ഒരു ഗാനം, കവിത, സിനിമ അല്ലെങ്കില്‍ ഒരു നോവല്‍ എന്നെ ഒരു പൊതുദിശയിലോട്ടു നയിക്കും. ഈ വലിയ കാര്യത്തെപ്പറ്റിയുള്ള എന്‍റെ ചിന്തകളും, തോന്നലുകളും അപ്പോള്‍ മറമാടാം. എന്നിരുന്നാലും ഞാന്‍ അവിടെ എത്തിയാല്‍, എനിക്ക് എന്തെങ്കിലും സ്വയം മനസിലാക്കാന്‍ ഉണ്ടാകും. അതേസമയം, ഭൂഗോളം വീണ്ടും തിരിഞ്ഞു കൊണ്ടിരിക്കുന്നു. ജീവിതം ശക്തമായി, നിഗൂഡമായി, അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍, ഗാബോ പറയുന്ന പോലെ, ഏതാനും വിശേഷണപദങ്ങള്‍ കൊണ്ടോ കൂടുതല്‍ കവിത കൊണ്ടോ ജീവിതം ആരെയും ഒന്നും പഠിപ്പിക്കുന്നില്ല.

Follow us on | Facebook | Instagram Telegram | Twitter | Threads