മുയലിനൊപ്പം ഓടുന്നു, നായക്കൊപ്പം വേട്ടയാടുന്നു

#CAA പ്രതിഷേധങ്ങൾക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ഭരണകൂട നടപടികളെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുകയും തന്റെ അധികാര പരിധിയിൽ അതേ ഭരണകൂട അനീതിക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവർത്തിക്കുന്നത്.

തികച്ചും സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെ പേരിൽ പോലും സംസ്ഥാനത്ത് ആയിരത്തിലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പലർക്കും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചാർത്തിക്കൊടുത്തിരിക്കുന്നു. ഇന്നു കേൾക്കാൻ കഴിഞ്ഞത് പല പളളികളിലും CAA വിഷയത്തിൽ പ്രസംഗം നടത്തരുതെന്ന് ഭീഷണിപ്പെടുത്തി പോലീസ് കത്തു നൽകി എന്നാണ്.

എന്നുവെച്ചാൽ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാൻ സംഘികളെ പോലെ ഇടതു ഭരണകൂടവും ശ്രമിക്കുന്നു എന്നർത്ഥം. ഒരേസമയം മുയലിനൊപ്പം ഓടുകയും നായക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ കാപട്യം അവസാനിപ്പിക്കണം.
_ ഹമീദ്

Leave a Reply