ഉത്തർപ്രദേശിൽ നിന്നും മുസ്‌ലിം വംശഹത്യയുടെ വര്‍ത്തമാനങ്ങള്‍

കുറച്ചു മുമ്പ് ജെ.എൻ.യുവിലെ ഒരു സുഹൃത്തിനോട് സംസാരിച്ചു. അവൻ ഉത്തർപ്രദേശിൽ പോകാതെ ഡൽഹിയിൽ തന്നെ തങ്ങുകയാണ്. പത്തൊമ്പത് ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷം വലിയ ഭീതിയിലാണ് ഉത്തർപ്രദേശിൽ കഴിയുന്നത്.

പ്രക്ഷോഭകാരികൾക്കെതിരെ “പ്രതികാരം ” ചെയ്യാൻ ആഹ്വാനം ചെയ്ത യോഗി ആദിത്യനാഥിന്റെ പ്രസംഗമാണ് ഇപ്പോഴത്തെ വയലൻസിന്റെ അടിയന്തിര കാരണം.

മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടയുടനെ പോലീസ് 36 ലേറെ പേരെ ഇതുവരെ വെടിവെച്ചു കൊന്നുവെന്നാണ് അവൻ പറയുന്നത്. ഇതിൽ എട്ടു വയസ്സായ ഒരു ബാലനും ഉൾപ്പെടുന്നു.

അയ്യായിരത്തോളം മുസ്‌ലിം പ്രക്ഷോഭകാരികളെ കടുത്ത വകുപ്പുകൾ ചാർത്തി ജയിലിലടച്ചു. പതിനായിരത്തോളം വരുന്ന പ്രക്ഷോഭകാരികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. രാത്രിയും പകലും എന്നില്ലാതെ റെയ്ഡ് നടക്കുന്നു.

ഉത്തർപ്രദേശിൽ മുസ്‌ലിം പ്രതിഷേധം ഇപ്പോൾ ഭരണകൂടവും സംഘ് പരിവാരവും ചേർന്ന് അടിച്ചമർത്തി കഴിഞ്ഞു. അഅസം ഖാന്റെ സ്ഥലമായ റാം പൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇപ്പോൾ പ്രതിഷേധമില്ലെന്നാണ് അവൻ പറയുന്നത്.

പോപുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കൾ അടക്കം ജയിലിലാണ്. ബാർ കൗൺസിലുകൾ മുസ്‌ലിങ്ങൾക്ക് നിയമസഹായം നൽകില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു. സഹായിക്കാൻ തയ്യാറുള്ള വക്കീലൻമാരെ ഭീഷണിപ്പെടുത്തുന്നു.

അലീഗഢ് സർവകലാശാലയിൽ നിന്നാണ് ഉത്തർപ്രദേശിൽ പ്രതിഷേധം തുടങ്ങിയത്. ഒരാഴ്ചക്കു ശേഷം തുറക്കുന്ന അലീഗഡ് മുസ്‌ലിം സർവകലാശാലയിലേക്കാണ് ഉത്തർപ്രദേശിലെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം ഇനി ഉറ്റുനോക്കുന്നത്.
#RejectNRC #RejectNPR #RejectCAA
_ ഉമ്മുൽ ഫായിസ

Leave a Reply