പൗരത്വ സമരത്തെ നേരിടുന്നതിലും നമ്പർ വൺ

പൗരത്വ പ്രക്ഷോഭം തുടങ്ങിയ നാൾ തൊട്ട് ഡൽഹി അടക്കം രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ വിദ്യാർഥികളും വിനോദ സഞ്ചാരികളുമായ പല വിദേശികളും ജനങ്ങൾക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൗതുകത്തിനും സമരത്തിനിറങ്ങുന്നുണ്ട്.

എല്ലാ രാജ്യങ്ങൾക്കും എംബസികളുള്ള, ചാണിന് ചാണിന് സി.സി.ടി.വികളുള്ള, പൗരത്വ നിയമത്തിനെതിരായ ആളനക്കങ്ങൾ പോലും വീഡിയോയിൽ പകർത്തുന്ന ഡൽഹിയിൽ മണ്ഡി ഹൗസിൽ നിന്നും ജന്തർ മന്ദറിലേക്കുള്ള കഴിഞ്ഞ ദിവസത്തെ മാർച്ചിലും നേരിൽ കണ്ടു വിദേശികളെ.

തമിഴ്നാട് പൊലീസ് ജർമൻ വിദ്യാര്‍ത്ഥിയെ നാടുകടത്തിയത് ദേശീയ മാധ്യമങ്ങളിൽ വലിയ വിവാദമായ ശേഷവും സമരത്തിനിറങ്ങി വിസാ നിയമം ലംഘിച്ചുവെന്ന് പറഞ്ഞ് നോർവീജിയനെ നാടുകടത്തി പൗരത്വ സമരത്തെ നേരിടുന്നതിലും തങ്ങൾ നമ്പർ വൺ എന്ന് കേരളം കാണിച്ചു തന്നിരിക്കുന്നു.

എൻ.ഡി.ടി.വിയിലെ നിധി റസ്ദൻ ചോദിച്ച പോലെ പ്രകടനത്തിനിറങ്ങിയതിന്റെ പേരിൽ വിദേശ രാജ്യങ്ങളിലുള്ള വിദ്യാർഥികളെയും പ്രവാസികളെയും നാടുകടത്താൻ തുടങ്ങിയാൽ അവിടങ്ങളിൽ നടത്തിയ പൗരത്വ സമരത്തിന്റെ പേരിൽ മാത്രം എത്ര ഇന്ത്യക്കാർക്ക് തിരിച്ച് നാടു പിടിക്കേണ്ടി വരും?

പൗരത്വ സമരത്തിനെതിരായ കേസുകളിലും അറസ്റ്റുകളിലും സംഘി സംസ്ഥാനങ്ങളോട് മൽസരിക്കുന്ന കേരളം വിദേശിയെ നാടുകടത്തി അതിലും നമ്പർ വൺ ആയല്ലോ.
_ ഹസനുൽ ബന്ന
Phoro Courtesy_ A Sanesh, EPS

Leave a Reply