നിഷ്കളങ്കമായ മുദ്രവാക്യങ്ങൾ കൊണ്ട് ഫാസിസം തോൽക്കുകയില്ല; നജ്മൽ എൻ ബാബു

മുസ്‌ലിങ്ങൾ വേണം മുസ്‌ലിം സംഘടനകൾ വേണ്ട എന്ന നിലപാട് കേരളത്തിലെങ്കിലും മുഖ്യധാരാ ഇടതുപക്ഷം മാറ്റിയവെക്കണം. ചരിത്രം നമ്മെ പഠിപ്പിക്കുന്ന ദാരുണമായ പാഠമിതാണ്. “ഞങ്ങളിലില്ല ഹൈന്ദവ രക്തം ഞങ്ങളിലില്ല ക്രിസ്ത്യൻ രക്തം ഞങ്ങളിലുള്ളത് മാനവരക്തം” എന്നൊക്കെ പറയുന്ന വിദ്യാർത്ഥികളുടെ നിഷ്കളങ്കമായ മുദ്രവാക്യങ്ങൾ കൊണ്ട് ഫാസിസം തോൽക്കുകയില്ല. ഹിറ്റ്ലറുടെ ജർമ്മനിയിലും അങ്ങനെ തന്നെയായിരുന്നു. ഞങ്ങളിലില്ല ജൂതൻ രക്തം എന്ന മട്ടിലുള്ള മുദ്രാവാക്യമല്ല അവിടെ സംഭവിച്ചത്. മുൻപ് യോജിക്കാതിരുന്ന പലരും യോജിച്ചപ്പോൾ മാത്രമാണ് ഹിറ്റ്‌ലർ പരാജയപ്പെട്ടത്. നമ്മുക്ക് ഇതിനെ തോൽപിക്കണം. നിങ്ങളൊരു പ്രമാണിയാണ്, ഫാസിസ്റ്റുവിരുദ്ധനാണ് എന്ന് തെളിയിക്കാനാണെങ്കിൽ ഞാൻ ഈ പറയുന്നതിലൊന്നും കാര്യമില്ല.
_ നജ്മൽ എൻ ബാബു, നവംബര്‍ 2017

Leave a Reply