മുസ്‌ലിം സമൂഹത്തെ ഡീമോറലൈസ് ചെയ്യുകയെന്ന ലക്ഷ്യം
റെനി ഐലിൻ
ഇ.ഡി കേരളത്തിലെ ഒരു വിദ്യാർഥി നേതാവിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക കുറ്റങ്ങൾ-വിദേശ പണമിടപാട് എന്നിവ അന്വേഷിക്കുന്ന ഒരു സർക്കാർ ഏജൻസിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പക്ഷെ, ഇവിടെ സമരോത്സുകമായ ഒരു പ്രസ്ഥാനത്തിൻ്റെ ദേശീയ നേതാവിനെ അറസ്റ്റ് ചെയ്തു. വീട് റെയ്ഡ് നടത്തി, എന്നാൽ ഒന്നും കണ്ടെത്തിയതുമില്ല.
ഇതിൽ നിന്ന് എന്താണ് നാം മനസിലാക്കേണ്ടത്? യുഎപിഎ ചിലർക്ക് മാത്രമേ വരൂ എന്ന് വിചാരിച്ചിരുന്നവരുടെ നേരെ പെട്ടന്നൊരു ദിനം വന്നു കയറിയതിന് നാം സാക്ഷിയാണ്. എന്നാൽ, ഇ.ഡി പല ‘മിതവാദികളുടെയും തീവ്രവാദ വിരുദ്ധരുടെയും’ കൊട്ടാരങ്ങളിൽ നേരത്തെ കയറി. അതുകൊണ്ട് നമുക്ക് മിണ്ടണ്ട, കേറിയവരുടെ വീട്ടിൽ കയറിക്കോട്ടെ.
‘ഇപ്പോൾ 25 വയസുള്ള റൗഫ് 6 വയസുള്ളപ്പോൾ നിരോധിച്ച സിമിയിൽ പ്രവർത്തിച്ചു’, “വിദേശത്ത് നിന്ന് വന്നപ്പോൾ അറസ്റ്റ് ചെയ്തു” എന്ന് വാർത്ത കൊടുത്ത ഏഷ്യാനെറ്റ്, മനോരമ ലോജിക് അതാണല്ലോ. ഓർക്കുക, പരമാവധി മുസ്‌ലിം സമൂഹത്തെ ഡീമോറലൈസ് ചെയ്യുക എന്നതാണ് ലക്ഷ്യം. CAA, NRC വിരുദ്ധ സമരം വെറുതേ പണം വാങ്ങി നടത്തുന്ന സമരം, പിന്നെ കള്ളക്കടത്തുകാർ, രാജ്യദ്രോഹികൾ അങ്ങനെ നിരവധി കാര്യങ്ങൾ അന്നും ഇന്നും പ്രചരിപ്പിച്ച് നടക്കുന്നുണ്ട്. ജനുവരിയിൽ ബില്ല് നടപ്പാക്കുമെന്ന് പറയുമ്പോൾ ആദ്യം സംഘപരിവാറിന് ഉറപ്പാക്കേണ്ടത് സമര മുന്നണിയിൽ നിൽക്കുന്നവരെ തുറുങ്കിലടയ്ക്കേണ്ടതാണ്. ഹഥ്രാസ് സംഭവം പോലും ഈ അറസ്റ്റുമായി പറഞ്ഞ് കേൾക്കുന്നുണ്ട്.
ഇനി കാമ്പസ് ഫ്രണ്ടുകാരോട് പറയാനുള്ളത്, നിങ്ങൾക്ക് വേണ്ടി ഒരു സാംസ്ക്കാരിക നായകരും കവികളും ശബ്ദിക്കില്ല. എന്തിനേറെ, മറ്റ് മുസ്‌ലിം സംഘടനകൾ പോലും വരില്ല. പക്ഷേ ജെഎൻയു, പിന്നെ ജാമിയ ഇനിയും വേണോങ്കിൽ അലിഗഢ്, അവിടത്തെ അറസ്റ്റ് ഇവിടെ സംസാരിക്കാം. ഓർമിക്കുക, ഇത് മുസ്‌ലിം വിരുദ്ധ കേരളമാണ്.
അടുത്തഘട്ടം NRC, CAA വിരുദ്ധ സമരം കാത്തിരുന്ന് കാണുക, അത് പഴയതു പോലെയാവില്ല.