ചിത്രലേഖയുടെ വീടു പണി പൂർത്തിയാക്കാൻ ധനസഹായം വേണം

ജാതി ആക്രമങ്ങൾ കൊണ്ടു ജീവിതം താറുമാറായ ദലിത് ആക്ടിവിസ്റ്റ് ചിത്രലേഖക്ക് വീട് പണി പൂർത്തിയാക്കുന്നതിന് ധനസഹായം തേടി കൊണ്ട് സുഹൃത്തുക്കൾ…

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ സിപിഎമ്മിന്റെ നിരന്തരമായ ജാതി അക്ര മങ്ങൾക്കെതിരെ പൊരുതി നിന്ന ചിത്രലേഖ എന്ന ഓട്ടോറിക്ഷ തൊഴിലാളിയുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. ഭീഷണികളും അക്രമങ്ങളും കാരണം പലതവണ പലായനം ചെയ്യേണ്ടി വന്ന ചിത്രലേഖ ഇന്ന് കണ്ണൂരിലെ കാട്ടാമ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം ഇസ്‌ലാമിലേക്ക് മതം മാറാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്ത വന്നതിനു ശേഷം സി.പി.എമ്മുകാരും ആര്‍.എസ്.എസ്സുകാരും ചിത്രലേഖയെ വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അവരുടെ കുടിവെള്ളം മുട്ടിനില്‍ക്കുന്ന അവസ്ഥയാണ്. നിരന്തരം സി.പി.എമ്മിന്റെ അതിക്രമം മൂലം കഴിഞ്ഞ രണ്ടു വർഷം തന്നെ ഏകദേശം രണ്ടു വാടക വീടുകള്‍ ചിത്രലേഖക്കും കുടുംബത്തിനും മാറി താമസിക്കേണ്ടി വന്നു.

അവര്‍ക്ക് സർക്കാർ അനുവദിച്ചു കൊടുത്ത സ്ഥലത്തു ഒരു വീട് പണി തുടങ്ങി സാമ്പത്തിക പ്രശ്നം മൂലം പാതിവഴിയിലാണ്. വാടക വീടുകള്‍ ഇനി മാറി താമസിക്കാന്‍ പറ്റാത്തത് കൊണ്ട് ചിത്രലേഖയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു കൂട്ടായ്മയില്‍ അവരുടെ വീട് പണി പൂര്‍ത്തിയാക്കുക എന്ന ആശയം ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇതിന് ഏകദേശം ലക്ഷം രൂപ ചിലവ് വരും. ഈ പണം കണ്ടെത്താനുള്ള മാര്‍ഗത്തിലാണ് ഈ സൗഹൃദ കൂട്ടായ്മ. അതിനാല്‍ ചിത്രലേഖയുടെ പേരിലുള്ള ജോയന്റ് അകൗണ്ടിൽ അവരുടെ വീട് പണി പൂര്‍ത്തിയാക്കുവാന്‍ താങ്കളാല്‍ കഴിയുന്ന സാമ്പത്തിക സഹായം നൽകി സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ സ്റ്റാറ്റസ് പരമാവധി മറ്റുള്ളവരില്‍ എത്തിക്കുവാനായി ഷെയര്‍ ചെയ്യണം എന്നും ആവശ്യപ്പെടുന്നു. പണം അയക്കേണ്ട അക്കൌണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു.
Chithralekha E
AC No 42392600002899
IFSC Code: SYNB0004239
Syndicate Bank
Kattampally Branch

Like This Page Click Here

Telegram
Twitter