ഹിന്ദുമതത്തിന്‍റെ ഉദ്ധാരണമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം; ആനി ബെസന്‍റ്
”ഹിന്ദുമതത്തിന്‍റെ ഉദ്ധാരണമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് ആനി ബെസന്‍റ് പ്രസ്താവിച്ചിട്ടുണ്ട്….”
_ സി പി മുഹമ്മദലി
തുടക്കം മുതല്‍ കോണ്‍ഗ്രസ് ഹിന്ദു ദേശീയവാദികളുടെ ഒരു സംഘടനയായിരുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല. മുസ്‌ലിം ലീഗിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസിൻ്റെ വര്‍ഗീയ സ്വഭാവമാണ്. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചരിത്രകാരന്‍ ബി പി സീതാരാമയ്യ പറയുന്നത് നോക്കുക.
”ഇത് ഏതാനും സംഘടനകള്‍ പൊതുലക്ഷ്യത്തിന് ഒരുമിച്ചതല്ല. ബ്രിട്ടീഷ് ഇന്ത്യാ അസോസിയേഷന്‍, ബ്രഹ്മസമാജം, പ്രാര്‍ഥനാ സമാജം എന്നിവയുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് കോണ്‍ഗ്രസ്.”
ഹിന്ദുമതത്തിന്‍റെ ഉദ്ധാരണമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് ആനി ബെസന്‍റ് പ്രസ്താവിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പം സോഷ്യല്‍ കോണ്‍ഫറന്‍സ് എന്ന ഹിന്ദു സംഘടനയും ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. മദന്‍മോഹന്‍ മാളവ്യ, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകന്‍ തുടങ്ങിയവര്‍ ഒരേ സമയം ഹിന്ദു തീവ്രവാദ സംഘടനാ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളുമായി.
അംബേദ്കര്‍ കോണ്‍ഗ്രസിനെക്കുറിച്ചു പറയുന്നത് നോക്കുക,
”കോണ്‍ഗ്രസും ഹിന്ദു മഹാസഭയും തമ്മിലെ ഏക വ്യത്യാസം മഹാസഭ ഉച്ചാരണത്തില്‍ പരുഷവും പ്രവര്‍ത്തനരീതിയില്‍ ക്രൂരവും ആണ് എന്നത് മാത്രമാണ്. രണ്ടും ഒരേ ലക്ഷ്യമുളളതാണ്”
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ 1858-ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നത്. മുസ്‌ലിം മതപണ്ഡിതരാണ് ബ്രിട്ടീഷുകാര്‍ക്കെതിരായ ജിഹാദിന് നേതൃത്വം നല്‍കിയത്. എന്നതിനാല്‍ മുസ്‌ലിംകളെ ഒതുക്കുകയും മറ്റുവിഭാഗത്തെ കൂടെ നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രമാണ് പിന്നീട് ബ്രിട്ടീഷ് ബുദ്ധിയില്‍ ഉദിച്ചത്. ഒന്നാം സ്വാതന്ത്ര്യ സമര.ത്തിന്‍റെ കേന്ദ്ര ബിന്ദു നവാബിന്‍റെ അയോധ്യയായിരുന്നതിനാല്‍ അവിടെയാണ് ആദ്യത്തെ ഭിന്നിപ്പിക്കല്‍ തുടങ്ങിയത്. അതാണ് ബാബരി മസ്ജിദിനു മേല്‍ ആ വര്‍ഷം ആരംഭിച്ച അവകാശവാദം.
ഇന്ത്യയിലെ മൊത്തം ജനങ്ങളെ മതപരമായി വിഭജിക്കാന്‍ വൈസ്രോയി ഡഫ്‌റിന്‍ പ്രഭു കണ്ടുപിടിച്ച രണ്ടാമത്തെ സൂത്രമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. 1885-ല്‍ കോണ്‍ഗ്രസിന് രൂപം കൊടുത്തത് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അലന്‍ ഒക്റ്റോവ്യന്‍ ഹ്യൂം ആണ്. ബ്രിട്ടീഷ് അനുകൂലികളായ, രാജഭക്തരായ ദേശീയവാദികളെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് രൂപംകൊണ്ടത്. അതോടൊപ്പം അതൊരു ഹിന്ദു ദേശീയവാദി സംഘടനയായും നിലകൊണ്ടു.
ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail