ബെഹ്‌റ ഭരിക്കുന്ന പൊലീസിന്റെ കാലത്ത്‌ സംഘ് പരിവാർ എന്തിന്‌ ഭയക്കണം ?

“ഓർമ്മയില്ലേ ഗുജറാത്ത്‌
ഓർത്ത്‌ കളിച്ചോ ചെറ്റകളെ
ഒറ്റതന്ത ജനിപ്പിച്ചെങ്കില്‍
ഉമ്മ പാല്‌ കുടിച്ചിട്ടുണ്ടെങ്കില്‍
ഇറങ്ങി വാടാ പട്ടികളെ”

ബിജെപിയുടെ രാഷ്‌ട്രിയ പരിപാടിയോട്‌ കടയടച്ചും നിസ്സഹരിച്ചും പ്രതിഷേധിച്ച ജനങ്ങളെ ഇന്നലെ പൊതുനിരത്തിലൂടെ സംഘ്‌പരിവാർ ഗുണ്ടകള്‍ വെല്ല്‌വിളിച്ച്‌ ഉറക്കെയുറക്കെ വിളിച്ച മുദ്രാവാക്യങ്ങളാണ്‌ ഇതെല്ലാം.

ഗുജറാത്ത്‌ ഓർമ്മയില്ലേ എന്ന്‍ അവര്‍ ചോദിക്കുന്നത്‌ വെറുതെയല്ലാ. ലോകത്തിലെ ഏതൊരു സംഘ്‌പരിവാര്‍ അണിയും കാണാനാഗ്രഹിക്കുന്ന കാഴ്‌ച്ചകള്‍, ഇന്നും ഓർത്തോർത്ത്‌ സന്തോഷിക്കുന്ന ക്രൂരതയുടെ കാഴ്‌ച്ചകള്‍ തന്നെയായിരുന്നു അവിടത്തെ സംഘ്‌പരിവാർ തീവ്രവാദികള്‍ വംശീയഹത്യയിലൂടെ നടപ്പിലാക്കിയത്. അത് ഓര്‍ക്കുന്നില്ലേ എന്നവർ ചോദിക്കുന്നത്‌, അവരിവിടെയും അതാവർത്തിക്കാന്‍ മടിക്കുന്നില്ലായെന്ന്‌ തന്നെ പറയുകയാണ്‌.

ഇതെല്ലാം വിളിച്ചിവർ നടത്തുന്ന പ്രകടനത്തിന്‌ കാവലായുള്ളത് ഇവിടത്തെ പോലീസാണ്‌. ഏത്‌ പോലീസാണെന്നല്ലേ, പുസ്‌തകം കൈയ്യില്‍ വെച്ചതിന്‌ അലനെയും താഹയെയും യുഎപിഎ ചുമത്തി തടവിലാക്കിയ അതെ പോലീസ്‌. അല്ലേല്‍ തന്നെ ബെഹ്‌റ ഭരിക്കുന്ന പോലീസിന്റെ കാലത്ത്‌ സംഘ്‌പരിവാർ എന്തിന്‌ ഭയക്കണം അല്ലേ?
_ ബിജു ബാലകൃഷ്ണൻ

Leave a Reply