പൗരത്വനിഷേധ നിയമം മുസ്‌ലിം വംശഹത്യക്ക് നിയമപരമായ അടിത്തറയൊരുക്കുന്നു; കെ അഷ്‌റഫിന്‍റെ പഠനം

പൗരത്വനിഷേധത്തിന്റെ രാഷ്ട്രീയത്തെ ആഗോള പശ്ചാത്തലവും ദേശീയ സാഹചര്യവും മുന്‍നിര്‍ത്തി അന്വേഷിക്കുന്ന പഠനമാണ് കെ അഷ്‌റഫിന്‍റെ “പൗരത്വ നിഷേധം അധികാരം വ്യവഹാരം പ്രതിരോധം” എന്ന പുസ്തകം. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഷയെയും വ്യാകരണത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളും സിദ്ധാന്തത്തോടൊപ്പം ദൈനംദിനാനുഭവങ്ങളും ചേര്‍ത്തുവെക്കുന്ന വിശകലനങ്ങളാല്‍ ശ്രദ്ധേയമാണ് ഈ പഠനം. കേവലം നിയമപ്രശ്‌നം എന്നതിനപ്പുറം പൗരത്വനിഷേധത്തിന്റെ രാഷ്ട്രീയ യുക്തിയെ പുറത്തു കൊണ്ടു വരുന്ന സമീപനമാണ് അഷ്‌റഫ്‌ സ്വീകരിച്ചിരിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തെ സംവാദ വിധേയമാക്കുന്ന വൈജ്ഞാനിക ഇടപെടലുകളുടെ നവീനരീതികള്‍ പ്രായോഗ മാതൃകകളെ മുന്‍നിര്‍ത്തി അവതരിപ്പിക്കുകയും ചെയ്യുന്നു. മുസ്‌ലിം വംശഹത്യക്ക് നിയമപരമായ അടിത്തറയൊരുക്കുകയാണ് പൗരത്വനിഷേധ നിയമത്തിന്റെ അടിയന്തര ധര്‍മമെന്ന് ഈ പഠനം തുറന്നുകാട്ടുന്നു.

പൗരത്വ നിഷേധം അധികാരം വ്യവഹാരം പ്രതിരോധം _ കെ അഷ്‌റഫ്‌
പെൻഡുലം ബുക്സ്
വില 100.00
കോപ്പികൾക്ക് ‘ പൗരത്വം ‘ എന്ന് ടൈപ് ചെയ്തു 9746957787 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയക്കുക