എൻ്റെ ജനതയ്ക്കുവേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ

“ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ. കൂടാതെ Small Congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും…” _ പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്ത മഹാത്മാഗാന്ധി സര്‍വകലാശാല മേധാവികൾക്കെതിരെ നിരാഹാര സമരം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്റെ കത്ത്…

“പ്രിയപ്പെട്ടവരോട്,
ഞാൻ ദീപ പി മോഹനൻ, ഈ സമരപന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത്. ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണ്. ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. മഹാത്മഗാന്ധി സർവ്വകലാശാല കവാടത്തിന് മുൻപിൽ നടത്തിവരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു.

ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ. കൂടാതെ Small Congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും.

ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്. പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണ്.
_ ദീപ പി മോഹനൻ
ഒക്ടോബർ 31 2021

ദീപ പി മോഹനന് നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണം
രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹിക രംഗത്തെ വ്യക്തികൾ ഒപ്പു വയ്ക്കുന്ന സംയുക്ത പ്രസ്താവന:

എം.ജി സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ഗവേഷണം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്‍ സര്‍വകലാശാല പടിക്കല്‍ നിരാഹാര സമരമിരിക്കുകയാണ്. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം നിഷേധിക്കുന്ന സവർണ്ണ മേധാവികൾക്ക് മുന്നിലാണ് ദീപ നിരാഹാര സമര൦ നടത്തുന്നത്. കേരളം നിരവധി സാമൂഹിക മേന്മകൾ അവകാശപ്പെടുന്ന ഒരു സംസ്ഥാനമാ ണെങ്കിലും ഏറ്റവും ശോചനീയമായ രീതിയിൽ ജാതി മേധാവിത്വം നിലനിൽക്കുന്ന പഴയ കാലത്തിലേക്ക് തിരിച്ചു പോവുകയാണ്. അറിവ് നിഷേധിക്കുന്ന പുരാതന സവർണ്ണ ഫ്യൂഡൽ നിലപാടുകളിലേയ്ക്ക് കേരളത്തിലെ മഹാത്മാ ഗാന്ധിയുടെ പേരിലെ ഒരു സർവകലാശാല പ്രവർത്തിക്കുന്നത് തീർത്തും അപലപനീയമാണ്. പത്തു വർഷമായി വിവിധ തടസ്സവാദങ്ങളും അവഹേളനങ്ങളും നേരിട്ടുകൊണ്ട്; കോടതിയും വിവിധ ഭരണഘടന സ്ഥാപനങ്ങളും ഇടപെട്ടിട്ടും അധികാരികൾ കനിഞ്ഞില്ല. ഈ സാഹചര്യത്തിൽ നിരാഹാരം അനുഷ്‌ഠിക്കുന്ന ദീപയുടെ ജീവൻ രക്ഷിക്കുന്നതിനും പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ബി ആർ പി ഭാസ്കർ, കെ സച്ചിദാനന്ദൻ, കെ അജിത, കെ കെ രമ, പ്രൊഫ ബി രാജീവൻ, കെ കെ കൊച്ച്, ഡോ ജെ ദേവിക, സണ്ണി എം കപിക്കാട്, ജെ സുധാകരൻ ഐ എ എസ് (Retd), ശീതൾ ശ്യാം, വി പി സുഹ്‌റ, പി ഇ ഉഷ, എൻ പി ചെക്കുട്ടി, ഡോ ആസാദ്, ഡോ സാംകുട്ടി പട്ടം കരി, സി എസ് മുരളി ശങ്കർ, മൃദുലാ ദേവി എസ്, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, അഡ്വ സജി കെ ചേരമൻ, സി എസ് രാജേഷ്, മേഴ്‌സി അലക്‌സാണ്ടർ, ആർ അജയൻ, കെ അംബുജാക്ഷൻ, റോബിൻ ജോബ്, ഡോ സോണിയ ജോർജ്ജ്, സി ആർ നീലകണ്ഠൻ, ഡോ എസ് പി ഉദയകുമാർ, ഡോ കെ ജി താര, ജിയോ ബേബി, കെ ജി ജഗദീശൻ, അംബിക മറുവാക്ക്, ശ്രീജ നെയ്യാറ്റിൻകര, അഡ്വ കുക്കു ദേവകി, സാബു കൊട്ടാരക്കര, തുളസീധരൻ പള്ളിക്കൽ, ഡോ ജി ഉഷാ കുമാരി, എം ഷാജർഖാൻ, ലക്ഷ്മി രാജീവ്, ആബിദ് അടിവാരം, ഡോ ഹരിപ്രിയ, ജോളി ചിറയത്ത്, അഡ്വ ഫാത്തിമ തഹ്‌ലിയ, റെനി ഐലിൻ, സുദേഷ് എം രഘു, സമീർ ബിൻസി, ഗാർഗി, എം സുൽഫത്ത്, ഷഫീഖ് സുബൈദ ഹക്കിം, കടയ്ക്കൽ ജുനൈദ്, ഡോ സോയ ജോസഫ്, അജയ കുമാർ, കെ കെ റൈഹാനത്ത്, തനൂജ ഭട്ടതിരി, ലാലി പി എം, കെ സന്തോഷ് കുമാർ, പുരുഷൻ ഏലൂർ, ഡോ ധന്യ മാധവ്, മുഹമ്മദ് ഉനൈസ്, സെബാ ഷിരീൻ, പ്രശാന്ത് സുബ്രഹ്മണ്യൻ, അഭിലാഷ് പടച്ചേരി, വിളയോടി ശിവൻകുട്ടി, അമ്പിളി ഓമനക്കുട്ടൻ, വിഷ്ണു രാജ് തുവയൂർ, ഷമീന ബീഗം, കെ മുരളി, അജിതൻ സി എ, സുധി ഷണ്മുഖൻ, അരുൺ കൊടുങ്ങല്ലൂർ.

Follow | Facebook | Instagram Telegram | Twitter