ജാതീയതയിൽ മനംമടുത്തു മതംമാറിയവരെ കണ്ടു വിറളിപിടിച്ചാണ് വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത്
#TopFacebookPost
കേരളത്തിലെ ജാതീയത കണ്ടിട്ടല്ല, ജാതീയതയിൽ മനം മടുത്തു മതം മാറിയവരെ കണ്ട് വിറളിപിടിച്ചാണ് വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചത്. ഇന്നു മതം മാറുന്നവരെ മുഴുവൻ അമൃതയിലും ഘർവാപസി കേന്ദ്രങ്ങളിലും മാനസിക രോഗികളായി ചിത്രീകരിച്ചു ഷോക്കടക്കമുള്ള “ചികിൽസ” വരെ നൽകുന്ന മലയാളികളെ കുറിച്ച് ‘റൊമ്പ ദൂരം പോയിട്ടില്ലാന്നു’ മാത്രം പറയരുത്. വിവേകാനന്ദൻ തുടങ്ങിവെച്ച ഭ്രാന്തൻവിളിയിൽ നിന്നും കേരളം ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്.
ഇടതനും യുക്തനും മുതൽ ഐസിയു ട്രോൾ പേജ് വരെ അങ്ങോരെ ക്വോട്ട് ചെയ്തും ഫ്ലെക്സ് അടിച്ചും ട്രോൾ ഇറക്കിയും ജാതി വിരുദ്ധതയുടെ Epitome ആക്കി നിലനിർത്തുന്നത് ആ ‘ഭ്രാന്തൻ’ വിളിക്കുള്ള നന്ദി പ്രകാശനം കൂടിയാണ്. വിവേകാനന്ദൻ ശരിക്ക് ആരായിരുന്നു എന്നവർക്ക് അറിയാത്ത പ്രശ്നമൊന്നുമല്ലല്ലോ. ഒരാളുടെ തിരഞ്ഞെടുപ്പുകളെയും രേഖാമൂലമുള്ള ഒസ്സ്യത്തിനെയും ശേഷിപ്പുകളെ പോലും മായ്ച്ചു കളയാൻ പോന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആ തെറിവിളിയോട് സാംസ്കാരിക കേരളം എന്നും കടപ്പെട്ടിരിക്കും.
ഞങ്ങളുടെ ഈ ഉന്മാദവും ആവേശവും മുസ്ലിം എന്ന നിലക്കുള്ള അബ്നോർമൽ എക്‌സിസ്റ്റൻസും നിങ്ങളുടെ തെറിവിളികളുടെയോ ഘർ വാപസി കേന്ദ്രങ്ങളുടെയോ റദ്ദാക്കലുകളുടെയോ വരുതിയിൽ നിൽക്കുന്നതല്ല എന്നു മാത്രം ഓർമിപ്പിക്കുന്നു. Our madness Is Contageous…
_ ബാസിത്ത് എം