അംബേദ്ക്കറെ ഭരണവർഗ്ഗ തൊഴുത്തിൽ കെട്ടാനാണ് ‘ഭരണഘടനാ മൊറാലിറ്റിയെ’ പറ്റിയുള്ള ജാർഗണുകൾ സഹായിക്കുക

“ഭരണഘടനാ ശിൽപിയെന്ന” പദവിയിൽ അവരോധിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഭരണവർഗം ബാബാസാഹേബ് അംബേദ്കറെ ഒതുക്കിനിർത്തിയത്. സ്വാതന്ത്ര്യാനന്തരം ഉയർന്നുവന്ന കീഴാള മുന്നേറ്റങ്ങളാണ് ഇത്തരം ഒതുക്കലുകളിൽനിന്നും അദ്ദേഹത്തെ വിമോചിപ്പിച്ചത്. തൽഫലമായി, സവർണ്ണാധിപത്യ വ്യവസ്ഥയെ അലോസരപ്പെടുത്തുന്ന ഭൂതസാന്നിധ്യമായും; അതേസമയം ചെറുതുകളെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ‘സൂപ്പർ ഹീറോ’ ആയും അദ്ദേഹം മാറിക്കഴിഞ്ഞിട്ടുണ്ട്.

വലിയൊരു കലഹചിന്തകനായ ഡോ അംബേദ്ക്കറിന്റെ സമകാലീനമായ ഇത്തരം ട്രാൻസ്ഫോർമേഷനുകളെ നിരാകരിച്ചു; അദ്ദേഹത്തെ പഴയ ഭരണവർഗ്ഗ തൊഴുത്തിൽ കെട്ടാനാണ് ‘ഭരണഘടനാ മൊറാലിറ്റിയെ’ പറ്റിയുള്ള ജാർഗണുകൾ സഹായിക്കുക. ശബരിമല വിഷയത്തിൽ ഇത്തരത്തിൽ ഗിരിപ്രഭാഷണം നടത്തുന്ന ചിലർക്കൊപ്പം പിണറായി വിജയന്റെയും ചിത്രം ഒരുമിച്ചുവെച്ചു “ഇവർ ഇല്ലായിരുന്നെങ്കിൽ കേരളം പതിനെട്ടാം നൂറ്റാണ്ടിലെ ഇരുട്ടിലേക്ക് വീഴുമായിരുന്നു” എന്നൊക്കെ സോഷ്യൽ മീഡിയ പ്രചാരണം നടക്കുന്നത് ഒരു നല്ല സൂചനയായി തോന്നുന്നില്ല.
_ കെ കെ ബാബുരാജ്
Related Articles, Click Here Constitution Of India

Leave a Reply